ദാമന്‍ ആന്റ്‌ ദിയു സംസ്ഥാനസഹകരണബാങ്കില്‍ 14 കണ്‍സള്‍ട്ടന്റ്‌ ഒഴിവുകള്‍

Moonamvazhi

ദാമന്‍ ആന്റ്‌ ദിയു സംസ്ഥാനസഹകരണബാങ്ക്‌ കണ്‍സള്‍ട്ടന്റ്‌ -ക്രെഡിറ്റ്‌ ബിസിനസ്‌ ആന്റ്‌ ഓപ്പറേഷന്‍സ്‌, സീനിയര്‍ കണ്‍സള്‍ട്ടന്റ്‌-ക്രെഡിറ്റ്‌ ബിസിനസ്‌ ആന്റ്‌ ഓപ്പറേഷന്‍സ്‌ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ആദ്യത്തെ തസ്‌തികയില്‍ പന്ത്രണ്ടും രണ്ടാമത്തെ തസ്‌തികയില്‍ രണ്ടും അടക്കം 14 ഒഴിവാണുള്ളത്‌. കണ്‍സള്‍ട്ടന്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍ നിയമം, കോമേഴ്‌സ്‌, ധനശാസ്‌ത്രം, ഫിനാന്‍സ്‌, ബാങ്കിങ്‌, ബാങ്കിങ്‌ മാനേജ്‌മെന്റ്‌ എന്നിവയില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ വേണം. എംബിഎ (ഫിനാന്‍സ്‌/ ബാങ്കിങ്‌/ മാര്‍ക്കറ്റിങ്‌), ബി.ടെക്ക്‌, ബി.ഇ, സി.എ, സിഎസ്‌, ഐസിഡബ്ലിയുഎ, സിഫ്‌എ, സിഎഐഐബി, ജെഎഐഐബി, പിജിഡിബിഎം, ബിബിഎം, ബിഎസ്‌സി (സിസിഎസ്‌), എല്‍എല്‍ബി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ക്ലര്‍ക്കുതലത്തിലോ മുകളിലോ ബാങ്കുശാഖാപ്രവര്‍ത്തനങ്ങളില്‍ മൂന്നുകൊല്ലം പരിചയം വേണം. പ്രായം 25നും 62നും മധ്യേ. ശമ്പളം 40000രൂപ.

സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍ കോമേഴ്‌സിലോ ബാങ്കിങ്ങിലോ ധനശാസ്‌ത്രത്തിലോ ഫിനാന്‍സിലോ ബിരുദാനന്തരബിരുദം വേണം. എംബിഎ, പിജിഡിബിഎം, പിജിഡിഎം, എംടെക്‌(ഐടി/ കമ്പ്യുട്ടര്‍ സയന്‍സ്‌), എല്‍എല്‍ബി, എല്‍എല്‍എം, സിഎ, കോസ്‌റ്റ്‌ അക്കൗണ്ടന്റ്‌, കമ്പനി സെക്രട്ടറി, സിഎഫ്‌എ, സിഎഐഐബി, ജെഎഐഐബി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ബാങ്കിങ്‌ രംഗത്തു മധ്യതല/സീനിയര്‍തലമാനേജ്‌മെന്റ്‌ തസ്‌തികയില്‍ അഞ്ചുകൊല്ലമെങ്കിലും പരിചയം വേണം. പ്രായം 30നും 62നും മധ്യേ. ശമ്പളം 50000രൂപ.

11മാസത്തേക്കാണു നിയമനം. തുടര്‍ന്നു 11 മാസംവീതം പരമാവധി അഞ്ചുകൊല്ലംവരെ നീട്ടിയേക്കാം. മാര്‍ച്ച്‌ ഏഴിനകം അപേക്ഷിക്കണം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും https://ddscbl.bank.in എന്ന വെബ്‌സൈറ്റില്‍ കിട്ടും. ജനറല്‍ മാനേജര്‍ (അഡ്‌മിനിസ്‌ട്രേഷന്‍), ദാമന്‍ ആന്റ്‌ ദിയു സംസ്ഥാനസഹകരണബാങ്ക്‌, ഹെഡ്‌ ഓഫീസ്‌ എച്ച്‌. നമ്പര്‍ 14/54, ഒന്നാംനില, ദിലീപ്‌ നഗര്‍, നാനി ദാമന്‍-396210 എന്ന വിലാസത്തിലാണ്‌ അപേക്ഷിക്കേണ്ടത്‌.
ഏതു തസ്‌തികയിലേക്കുള്ള അപേക്ഷയാണെന്നു മുകളില്‍ എഴുതണം. രണ്ടുതസ്‌തികക്കും അപേക്ഷഫോം വ്യത്യസ്‌തമാണ്‌. ആധാര്‍കാര്‍ഡ്‌, പാന്‍കാര്‍ഡ്‌, ജനനസര്‍ട്ടിഫിക്കറ്റ്‌, സ്‌കൂള്‍ ലീവിങ്‌ സര്‍ട്ടിഫിക്കറ്റ്‌, മറ്റുവിദ്യാഭ്യാസയോഗ്യതകള്‍, പ്രവൃത്തിപരിചയങ്ങള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും അപേക്ഷയോടൊപ്പം വേണം. അപേക്ഷ വലിയഅക്ഷരത്തില്‍ നീലമഷിയില്‍ പൂരിപ്പിക്കണം. വെബ്‌സൈറ്റ്‌: https://ddscbl.bank.in ഇ-മെയില്‍: [email protected]

Moonamvazhi

Authorize Writer

Moonamvazhi has 943 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!