കോരാമ്പാടം ബാങ്ക് ലൈവ്ഫിഷ് മാര്‍ക്കറ്റ് തുടങ്ങി

moonamvazhi

എറണാകുളം ജില്ലയിലെ കോരാമ്പാടം സര്‍വീസ് സഹകരണബാങ്ക് ക്രിസ്മസിനോടനുബന്ധിച്ചു കോരാമ്പാടം കണ്ടയ്‌നര്‍ റോഡ് സര്‍വീസ് റോഡിനരികില്‍ ലൈവ് ഫിഷ്മാര്‍ക്കറ്റ് തുടങ്ങി. വിശാലകൊച്ചി വികസനഅതോറിട്ടി ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഹരോള്‍ഡ് നിക്കോള്‍സണ്‍ അധ്യക്ഷനായിരുന്നു. സി.എം.എഫ്.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി.എം. നജുമുദീന്‍ മുഖ്യാതിഥിയായിരുന്നു. കടമക്കുടി പഞ്ചായത്തു പ്രസിഡന്റ് മേരി വിന്‍സന്റ്, വൈസ്പ്രസിഡന്റ് വിപിന്‍രാജ്, ബാങ്ക് വൈസ്പ്രസിഡന്റ് ടി.എസ്. സുനില്‍, ടി.കെ. സുരാജ്, ജോസി ഫ്രാന്‍സിസ്, പുഷ്‌കിന്‍പോള്‍, ഇ.എക്‌സ്. ബെന്നി, ജോണ്‍ ബെന്നി, ജെ. രശ്മി എന്നിവര്‍ സംസാരിച്ചു.

ബാങ്കിന്റെ സഹായത്തോടെ നടത്തുന്ന കൂടുമീന്‍കൃഷിയില്‍നിന്നു വിളവെടുത്ത മത്സ്യങ്ങളാണു വില്‍ക്കുന്നത്. രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ കരിമീന്‍, തിലാപ്പിയ, കാളാഞ്ചി എന്നിവ ജീവനോടെ കര്‍ഷകരില്‍നിന്ന് ഇടനിലക്കാരില്ലാതെ വാങ്ങാം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!