ഇടമലയാര്‍ സഹകരണബാങ്കില്‍ പ്യൂണ്‍ ഒഴിവുകള്‍
ഇടമലയാര്‍ സര്‍വീസഹകരണബാങ്ക് രണ്ടു പ്യൂണ്‍ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളം 15110-39700 രൂപ. എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടാകും. ഏഴാംക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18വയസ്സിനും 40വയസ്സിനും മധ്യേ. 2026 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്ക് ഇളവു കിട്ടും. പേര്, വിലാസം, ജനനത്തിയതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, ജാതി/മതം, ഫോണ്‍നമ്പര്‍, ഇ-മെയില്‍ വിലാസം മുതലായവ രേഖപ്പെടുത്തി സ്വയം തയ്യാറാക്കിയ അപേക്ഷയും, രണ്ടു പാസ്‌പോര്‍ട്ട് സൈസ് കളര്‍ഫോട്ടോയും, മേല്‍പറഞ്ഞകാര്യങ്ങള്‍ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതമുള്ള അപേക്ഷ ഫെബ്രുവരി 17നു മൂന്നുമണിക്കകം കിട്ടണം. ഇടമലയാര്‍ സര്‍വീസ് സഹകരണബാങ്ക് ക്ലിപ്‌തം നമ്പര്‍ ഐ.178, വടാട്ടുപാറ പി.ഒ, കോതമംഗലം, എറണാകുളം ജില്ല, പിന്‍കോഡ്-686681 എന്ന വിലാസത്തിലാണ് അപേക്ഷ ലഭിക്കേണ്ടത്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ 150രൂപയും, മറ്റുള്ളവര്‍ 300 രൂപയും അപേക്ഷാഫീസായി നേരിട്ടു സംഘത്തിലടച്ച രശീതോ ഈ ബാങ്കിന്റെ പേരില്‍ കേരളബാങ്കിന്റെ കീരംപാറ ശാഖയില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്‌റ്റോ ഉള്ളടക്കം ചെയ്‌തിരിക്കണം.


