കിക്മയില്‍ ബിരുദദാനം
സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ സഹകരണ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (കിക്മ) 2021-23 ബാച്ച് വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങ് നടത്തി. കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സ് ഇന്നോവേഷന്‍ ആന്റ് ടെക്നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് സര്‍ട്ടിഫിക്കറ്റുകളും, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മൂണിക്കേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മൂര്‍ത്തി ചഗന്തി മെഡലുകളും വിതരണം ചെയ്തു. ഉന്നതവിജയം നേടിയ ഗോപിക ജി.എസ്, അക്ഷര എ എന്നിവര്‍ക്കു കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍ പുരസ്കാരം നല്കി. അഡീഷണല്‍ രജിസ്ട്രാര്‍ സെക്രട്ടറി രജിത്കുമാര്‍ എം.പി, കിക്മ ഡയറക്ടര്‍ ഡോ. രാജേഷ് എസ്. പൈങ്ങാവില്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രാകേഷ്കുമാര്‍ എസ്, ആര്.പി.എം. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ബിനീഷ് എന്നിവര്‍ സംബന്ധിച്ചു.