ചിറ്റൂര്‍ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റി കസ്റ്റമര്‍ സര്‍വീസ് പോയിന്റ് തുടങ്ങി
ചിറ്റൂര്‍ റൂറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബിസിനസ് കറസ്പോണ്ടന്റ് ആയ ഗ്രീന്‍ഫീല്‍ഡ് ഫാര്‍മേഴ്സ് ക്ലബ്ബ് കച്ചേരിമേട് മിനി സിവില്‍ സ്റ്റേഷനുമുന്നില്‍ കസ്റ്റമര്‍ സര്‍വീസ് പോയിന്റും ജനസേവനകേന്ദ്രവും തുടങ്ങി. ചിറ്റൂര്‍-തത്തമംഗലം നഗരസഭാംഗം കെ.സി. പ്രീത് ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ഫീല്‍ഡ് ഫാര്‍മേഴ്സ് ക്ലബ്ബ് വൈസ്പ്രസിഡന്റ് കണ്ടാത്ത് ഹരീഷ് അധ്യക്ഷനായി. നഗരസഭാംഗങ്ങളായ അനിതാകുട്ടപ്പന്, സി. സുചിത്ര, കോഴിക്കോട് ലാഡര്‍ ഡയറക്ടര്‍ കെ.വി. മണികണ്ഠന്, ചിറ്റൂര്‍ റൂറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍മാരായ സനു എം. സനോജ്, കെ. സഹദേവന്, വി.എന്‍. രഘുനന്ദനന്, എന്‍. രാജേഷ്, എം. സന്തോഷ്, സെക്രട്ടറി എസ്.വി. ഷൈനി, ഫാംഫെഡ് വൈസ്പ്രസിഡന്റ് എം. മണിമാസ്റ്റര്‍, ക്ലബ്ബ് ഭാരവാഹികളായ എസ്. സുശീല്‍, എന്‍. ദിനേഷ്, പി.ആര്. പ്രജയ്, എ. ആഷിഫ് എന്നിവര്‍ സംസാരിച്ചു.