ഷീ സ്മാർട്ട് പേപ്പർ ബാഗ് വിപണിയിലിറക്കി.

adminmoonam

തൃശ്ശൂർ റീജിയണൽ കാർഷിക കാർഷികേതര വികസന സഹകരണ സംഘത്തിലെ സ്വയം സഹായ സ്വാശ്രയ ഗ്രൂപ്പായ ഷീ സ്മാർട്ട് ഗ്രൂപ്പിലെ അംഗങ്ങൾ പേപ്പർ ബാഗ് വിപണിയിൽ ഇറക്കി. 30 ഗ്രാം മുതൽ 300 ഗ്രാം വരെയുള്ള വിവിധ തൂക്കത്തിലും വിവിധ മോഡലുകളിലും ആണ് ബാഗ് നിർമ്മിക്കുന്നത്. 40 തരം ബാഗുകളാണ് വിപണിയിലിറക്കുന്നതെന്ന് സംഘം പ്രസിഡണ്ട് പി.കെ.ഭാസി പറഞ്ഞു. പേപ്പർ ബാങ്കിന്റെ വിപണനോദ്ഘാടനം ഇരിഞ്ഞാലക്കുട നഗരസഭ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നിർവഹിച്ചു. സംഘം വൈസ് പ്രസിഡണ്ട് അജോ ജോൺ, സെക്രട്ടറി ഹില പി.എച്ച്, ഭരണസമിതി അംഗങ്ങളായ അജിത് കീരത് , ഭാസി തച്ചപ്പള്ളി, രാമചന്ദ്രൻ ആചാരി എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!