പരീക്ഷാത്തിയതികളായി

Moonamvazhi

സഹകരണസര്‍വീസ്‌ പരീക്ഷാബോര്‍ഡ്‌ ഓഗസ്‌റ്റ്‌ ഒന്നിലെ വിജ്ഞാപനപ്രകാരം വിവിധതസ്‌തികകളിലേക്കു നടത്തുന്ന പരീക്ഷകളുടെയും ജൂലൈ 17, 28 തിയതികളിലെ വിജ്ഞാപനപ്രകാരം ഉദ്യോഗക്കയറ്റത്തിനായി സബ്‌സ്റ്റാഫ്‌ തസ്‌തികകളിലേക്കും അസിസ്റ്റന്റ്‌ സെക്രട്ടറി/മാനേജര്‍തല തസ്‌തികകളിലേക്കും നടത്തുന്ന പരീക്ഷകളുടെയും തിയതികള്‍ നിശ്ചയിച്ചു.

ജൂലൈ 17, 28 തിയതികളിലെ വിജ്ഞാപനപ്രകാരം സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാര്‍ക്കുള്ള ഉദ്യോഗക്കയറ്റപ്പരീക്ഷ ഒക്ടോബര്‍ 19നു നടത്തും. ഇത്‌ ഒ.എം.ആര്‍. പരീക്ഷയാണ്‌. കാറ്റഗറി നമ്പര്‍ 11/2025 സബ്‌സ്റ്റാഫ്‌ തസ്‌തികകളിലേക്കും കാറ്റഗറി നമ്പര്‍ 12/2025 അസിസ്റ്റന്റ്‌ സെക്രട്ടറി മാനേജര്‍/ തത്തുല്യതസ്‌തികകളിലേക്കും അന്ന്‌ ഉച്ചക്കു 2.30മുതല്‍ 3.30വരെയാണു പരീക്ഷ. 1.30നു റിപ്പോര്‍ട്ടു ചെയ്യണം. ഹാള്‍ടിക്കറ്റ്‌ ജീവനക്കാരുടെ പ്രൊഫൈലില്‍നിന്നു പരീക്ഷക്കു 15ദിവസംമുമ്പു ഡൗണ്‍ലോഡ്‌ ചെയ്‌തു പ്രിന്റ്‌ എടുക്കാം.

ഓഗസ്‌റ്റ്‌ ഒന്നിലെ വിജ്ഞാപനപ്രകാരം സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും തസ്‌തികകളിലേക്ക്‌ ഒക്ടോബര്‍ 5, 11, 12, 26, നവംബര്‍ 2, 23 തിയതികളിലാണു പരീക്ഷകള്‍. ടൈപ്പിസ്റ്റ്‌ തസ്‌തികയിലേക്ക്‌ (കാറ്റഗറി നമ്പര്‍ 20/2025) എഴുത്തുപരീക്ഷയാണ്‌. ഇത്‌ ഒക്ടോബര്‍ 11നാണ്‌. രണ്ടുമുതല്‍ മൂന്നരവരെയാണു പരീക്ഷ ഒന്നരയ്‌ക്കു റിപ്പോര്‍ട്ടു ചെയ്യണം. ജൂനിയര്‍ ക്ലര്‍ക്ക്‌ /കാഷ്യര്‍ (കാറ്റഗറി നമ്പരുകള്‍ 15/2025), 16/025, 17/2025) തസ്‌തികകളിലേക്ക്‌ ഒ.എം.ആര്‍. പരീക്ഷയാണ്‌. സൂപ്പര്‍ ഗ്രേഡ്‌ ബാങ്കുകളിലെ ഈ തസ്‌തികയിലെ പരീക്ഷ ഒക്ടോബര്‍ 12നും, സ്‌പെഷ്യല്‍ ഗ്രേഡ്‌, ക്ലാസ്‌ 1ബാങ്കുകളിലെ ഈ തസ്‌തികയിലെ പരീക്ഷ നവംബര്‍ രണ്ടിനും ക്ലാസ്‌ രണ്ടുമുതല്‍ ഏഴുവരെയുള്ള ബാങ്കുകളിലെ ഈ തസ്‌തികയിലേക്കുള്ള പരീക്ഷ നവംബര്‍ 23നുമാണ്‌. രണ്ടുമുതല്‍ മൂന്നരവരെയാണ്‌ ഒ.എം.ആര്‍. പരീക്ഷ. ഒന്നരയ്‌ക്കു റിപ്പോര്‍ട്ടു ചെയ്യണം. സെക്രട്ടറിതസ്‌തികയിലേക്കും (കാറ്റഗറി നമ്പര്‍ 13/2025) സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍ തസ്‌തികയിലേക്കും (കാറ്റഗറി മ്പര്‍(18/2025) ഓണ്‍ലൈന്‍പരീക്ഷ ഒക്ടോബര്‍ അഞ്ചിനു നടത്തും. സെക്രട്ടറി തസ്‌തികയിലെ പരീക്ഷ രാവിലെ 11മുതല്‍ 12.30വരെയാണ്‌ പത്തിനു റിപ്പോര്‍ട്ട്‌ ചെയ്യണം. സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍ തസ്‌തികയിലെ പരീക്ഷ രണ്ടരമുതല്‍ നാലുവരെയാണ്‌. ഒന്നരയ്‌ക്കു റിപ്പോര്‍ട്ടു ചെയ്യണം. ഡാറ്റാഎന്‍ട്രിഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 19/2025), അസിസ്റ്റന്റ്‌ സെക്രട്ടറി (കാറ്റഗറി നമ്പര്‍ 14/2025) തസ്‌തികകളിലെ ഓണ്‍ലൈന്‍ പരീക്ഷ ഒക്ടോബര്‍ 26നാണ്‌. ഡാറ്റാഎന്‍ട്രിഓപ്പറേറ്റര്‍ തസ്‌തികയിലെ പരീക്ഷ 11.30മുതല്‍ 12.30വരെയാണ്‌. പത്തിനു റിപ്പോര്‍ട്ടു ചെയ്യണം. അസിസ്റ്റന്റ്‌ സെക്രട്ടറി തസ്‌തികയിലെ പരീക്ഷ രണ്ടരമുതല്‍ മൂന്നരവരയാണ്‌. ഒന്നരയ്‌ക്കു റിപ്പോര്‍ട്ടു ചെയ്യണം.

 

Moonamvazhi

Authorize Writer

Moonamvazhi has 572 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!