വായ്പകള്‍ക്ക് മൊറട്ടോറിയം; റവന്യൂവകുപ്പിന്റെ ഉത്തരവില്‍ വ്യക്തത വരുത്ത് രജിസ്ട്രാര്‍

[email protected]

പ്രളയബാധിത മേഖലയിലുള്ളവരുടെ വായ്പകളില്‍ ജപ്തി നടപടികള്‍ തടഞ്ഞുകൊണ്ടുള്ള റവന്യൂ വകുപ്പിന്റെ ഉത്തരവില്‍ വ്യക്തത വരുത്തി സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍. കര്‍ഷകരുടെ വായ്പയ്ക്ക് ഒരുവര്‍ഷത്തേക്ക് മൊറട്ടോറിയം എന്നായിരുന്നു റവന്യൂവകുപ്പിന്റെ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇത് കാര്‍ഷിക വായ്പയ്ക്ക് മാത്രമാണെന്നാണ് രജിസ്ട്രാര്‍ വ്യക്തതവരുത്തിയിട്ടുള്ളത്. പിഴപ്പലിശ ഒഴിവാക്കണമെന്നും മൊറട്ടോറിയം കാലയളവിലെ പലിശ ഈടാക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രളയബാധിത പ്രദേശമായി ദുരന്തനിരവാരണ അതോറിറ്റിയുടെ മാര്‍ഗരേഖ പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളിലെ കാര്‍ഷിക കടങ്ങള്‍ക്കാണ് മൊറട്ടോറിയം ബാധകം. സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും നല്‍കിയിട്ടുള്ള കാര്‍ഷിക വായ്പകളിലും ഇത് ബാധകമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാര്‍ സര്‍ക്കുലറിക്കിയത്. ജൂലായ് 31മുതല്‍ ഒരുവര്‍ഷത്തേക്കാണ് മൊറട്ടോറിയം ബാധകം. സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

  • പ്രളയബാധിത പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിലെ അംഗങ്ങള്‍ എടുത്തിട്ടുള്ള കാര്‍ഷിക വായ്പയ്ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.
  • മൊറട്ടോറിയം കാലാവധിയില്‍ പിഴപ്പലിശ ഈടാക്കാന്‍ പാടില്ല.
  • മൊറട്ടോറിയം കാലാവധിയില്‍ നിലവിലുള്ള നിശ്ചിത നിരക്കിലുള്ള പലിശ സഹകരണ സ്ഥാപനങ്ങള്‍ക്ക് മൊറട്ടോറിയം കാലാവധിക്ക് ശേഷം ഈടാക്കാവുന്നതാണ്. എന്നാല്‍, സഹകരണ സംഘങ്ങള്‍ സ്വന്തം ഫണ്ട് ഉപയോഗിച്ച് നല്‍കിയ വായ്പകളുടെ പലിശ അതാത് സംഘത്തിന്റെ ഭരണസമിതിക്ക് ആവശ്യമെങ്കില്‍ ഇളവ് ചെയ്തുകൊടുക്കാവുന്നതാണ്.
  • സര്‍ക്കുലര്‍ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് എല്ലാ ജോയിന്റ് രജിസ്ട്രാര്‍മാരും ജോയിന്റ് ഡയറക്ടര്‍മാരും ഉറപ്പുവരുത്തണം.

Click here to read the Circular

Leave a Reply

Your email address will not be published.

Latest News