സഹകരണ സംഘങ്ങള്‍ ഉന്നതവിജയികളെ അനുമോദിച്ചു
എസ്.എസ്.എല്‍.സി.യും പ്ലസ്ടുവും അടക്കമുള്ള പരീക്ഷകളിലും കലാകായികരംഗങ്ങളിലും മികവു പുലര്‍ത്തിയവരെ അനുമോദിക്കാന്‍ വിവിധ സഹകരണസംഘങ്ങള്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചു. ക്യാഷ് അവാര്‍ഡുകളും പഠനോപകരണങ്ങളും ട്രോഫികളും സമ്മാനമായി നല്കി. ചിലേടങ്ങളില്‍ വിവിധ മത്സരങ്ങള്‍, മന:ശാസ്ത്രപരമായ ബോധവത്കരണക്ലാസ്സുകള്‍ തുടങ്ങിയവയും ഉണ്ടായിരുന്നു.
ചിറ്റാട്ടുകര ബാങ്ക്
തൃശ്ശൂര്‍ ജില്ലയിലെ ചിറ്റാട്ടുകര സര്‍വീസ് സഹകരണബാങ്ക് കലാകായിക വിദ്യാഭ്യാസരംഗങ്ങളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിക്കാന്‍ ആദരം 2024 പരിപാടി സംഘടിപ്പിച്ചു. മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് ആര്.എ. അബ്ദുല്‍ഹക്കീം അധ്യക്ഷനായി. എളവള്ളി ഗ്രാമപഞ്ചായത്തുപ്രസിഡന്റ് ജിയോഫോക്സ് മുഖ്യാതിഥിയായി. ഷാജി കാക്കശ്ശേരി, പി.ജി. സുബിദാസ്, ജീനാഅശോകന്, പി.ഐ. ബാബു, പി.എം. ജോസഫ്, അശോകന് മൂക്കോല, പി.കെ. അഖില്‍, ഗീതാമോഹനന്, പി.ടി. ജോണ്‍ എന്നിവര്‍ സംസാരിച്ചു.
ഇടപ്പള്ളി വടക്കുംഭാഗം ബാങ്ക്
എറണാകുളം ജില്ലയിലെ 1431-ാംനമ്പര്‍ ഇടപ്പള്ളി വടക്കുംഭാഗം സര്‍വീസ് സഹകരണബാങ്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്കു പുരസ്കാരം നല്കി. അനുമോദനസമ്മേളനം ജി.സി.ഡി.എ. മുന്‍ചെയര്‍മാന്‍ അഡ്വ. സി.എന്‍. മോഹനന് ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് എ.വി. ശ്രീകുമാര്‍ അധ്യക്ഷനായി. അഡ്വ. എ.ജി. ഉദയകുമാര്‍, കെ.ബി. വര്‍ഗീസ്, നഗരസഭാംഗങ്ങളായ അംബികാസുദര്‍ശന്‍, സലിം പതുവന, ബാങ്കുവൈസ്പ്രസിഡന്റ് എം.ബി. ലീലാവതിയമ്മ, ഭരണസമിതിയംഗങ്ങളായ ടി.എസ്. സുരേഷ്, പി.പി. അശോക്കുമാര്, ജിജു. സി.ഡി, കെ.ആര്. വിജയകുമാര്‍, സലോമി ജെയിംസ്, ഗീതാസുരേഷ്, അമീറ അഷ്റഫ്, പി.എച്ച്. ഹാരിസ്, സി.യു. സെലീന, സെക്രട്ടറി-ഇന്‍-ചാര്‍ജ് ബിന്ദു പി.എസ്. എന്നിവര്‍ സംസാരിച്ചു.
ഇടക്കൊച്ചി ബാങ്ക്
ഇടക്കൊച്ചി സര്‍വീസ് സഹകരണബാങ്ക് വിദ്യാഭ്യാസപുരസ്കാരങ്ങള്‍ നല്കി. ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ കെ. മീര ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് ജോണ്‍ റിബല്ലോ അധ്യക്ഷനായി. നഗരസഭാംഗങ്ങളായ ജീജാടെന്സണ്, അഭിലാഷ് തോപ്പില്‍, ബാങ്കുഭരണസമിതിയംഗങ്ങളായ പി.ഡി. സുരേഷ്, കെ.എം. മനോഹരന്, ടി.ആര്. ജോസഫ് എന്നിവര്‍ സംസാരിച്ചു.
ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിസംഘം
ഗാന്ധി സ്ക്വയര്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിസഹകരണസംഘം അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി.ക്കും പ്ലസ്ടുവിനും ഉന്നതവിജയം നേടിയവര്‍ക്കു സമ്മാനം നല്കി. വി.പി. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. സംഘംപ്രസിഡന്റ് കെ.എ. സുരേഷ്ബാബു അധ്യക്ഷനായി. മത്സ്യഫെഡ് പ്രോജക്ട് ഓഫീസര്‍ എ.വി. അഞ്ജു, സംഘംസെക്രട്ടറി കെ.എസ്. സനീഷ്, പി.ജി. രാജേശ്വരി, ടി.ആര്. തിലകന്, രതീസതീശന്, ഗാതാഅരവിന്ദന് എന്നിവര്‍ സംസാരിച്ചു.
തൃക്കാക്കര സാമൂഹ്യക്ഷേമ സഹകരണസംഘം
തൃക്കാക്കര സാമൂഹ്യക്ഷേമസഹകരണസംഘം വിദ്യാഭ്യാസപുരസ്കാരങ്ങള്‍ നല്കി. രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ക്വിസ്മത്സരവും നടത്തി. എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ് റെസ്റ്റ്ഹൗസില്‍ നടന്ന ചടങ്ങ് ഡോ. എം.പി. സുകുമാരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. സംഘംപ്രസിഡന്റ് പി.ജി. വേണുഗോപാല്‍ അധ്യക്ഷനായി. പി.എം. ഇക്കോരന്‍, മുരളി കാക്കനാട്, പി. ഗോപാലകൃഷ്ണന്, രാഹുല്‍ രാജ്് തുടങ്ങിയവര്‍ സംസാരിച്ചു. ക്വിസ് മത്സരവിജയികള്‍ക്കു ട്രോഫിയും പഠനോപകരണങ്ങളും നല്കി. ഷബീര്രാജ് ക്വിസ്മാസ്റ്ററായി.
തമ്മനം ബാങ്ക്
തമ്മനം സര്‍വീസ് സഹകരണബാങ്ക് അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി.ക്കും പ്ലസ്ടുവിനും ഉന്നതവിജയം നേടിയവര്‍ക്കു മികവ് വിദ്യാഭ്യാസപുരസ്കാരങ്ങളും സ്മരണികയും നല്കി. ജില്ലാ സഹകരണജോയിന്റ് രജിസ്ട്രാര്‍ ജോസാല്‍ ഫ്രാന്‍സിസ് തോപ്പില്‍ ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് കെ.എ. റിയാസ് അധ്യക്ഷനായി. സെക്രട്ടറി ബിനു ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മന:ശാസ്ത്രജ്ഞ റസീന പദ്മം മുഖ്യപ്രഭാഷണം നടത്തി. വൈസ്പ്രസിഡന്റ് സലിം സി. വാസു, ഭരണസമിതിയംഗങ്ങളായ ടി.ആര്. അജയന്, ടി. മായാദേവി എന്നിവര്‍ സംസാരിച്ചു.