പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ കാമ്പയിനുമായി പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക്.

adminmoonam

ജനുവരി ഒന്നു മുതൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ബോധവൽക്കരണത്തിനായി എറണാകുളം പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ (3131) നേതൃത്വത്തിൽ സൗജന്യ തുണിസഞ്ചി വിതരണം ആരംഭിച്ചു. ബാങ്കിന്റെ പ്രവർത്തന പരിധിയിലെ മുഴുവൻ വീടുകളിലും എത്തിച്ചു നൽകിയായിരുന്നു ബോധവൽക്കരണം. കാമ്പയിന്റെ ഉദ്ഘാടനം ബാങ്ക് മെമ്പർ അജിത് കുമാറിന് തുണിസഞ്ചി നൽകിക്കൊണ്ട് ബാങ്ക് പ്രസിഡണ്ട് എ.ബി.മനോജ് നിർവഹിച്ചു. ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി കെ. എസ്. ജയ്സി, ജീവനക്കാർ സഹകാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News