ഉത്തർപ്രദേശ് നിന്നുള്ള സംഘം സ്വയം തൊഴിൽ മേഖലയെ കുറിച്ചുള്ള പഠനത്തിനായി ബേഡഡുക്ക വനിതാ സഹകരണ സംഘത്തിൽ.

adminmoonam

ഉത്തർപ്രദേശിൽ നിന്നുള്ള സംഘം കാസർകോട് ബേഡഡുക്ക വനിതാ സർവീസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള പ്രകൃതി പ്രൊഡക്ഷൻ യൂണിറ്റ് സന്ദർശിക്കാനെത്തി. സ്വയം തൊഴിൽ മേഖലയെ കുറിച്ചുള്ള പഠനത്തിനായി ആണ് ഇവർ എത്തിയത്. കേന്ദ്ര സർക്കാറിന് കീഴിലുള്ള നാഷണൽ റൂറൽ ലൈവ് ലിഹുഡ് മിഷന്റെ ബിജിനൂർ ഡിസ്ട്രിക് നജീബാ ബാദ് ബ്ലോക്ക് മിഷൻ മാനേജർ അനിത് കുമാർ, ബ്ലോക്ക് റിസോഴ്സ് മെമ്പർ മഞ്ജു ദേവി, കമ്മ്യൂണിറ്റി റിസോഴ്സ് ടീം അംഗങ്ങളായ ഗീതാ റാണി, രേഷ്മ റാണി എന്നിവരാണ് സന്ദർശന സംഘത്തിലുണ്ടായിരുന്നത്.

പ്രകൃതി പ്രൊഡക്ഷൻ യൂണിറ്റ് സന്ദർശിക്കുകയും വാഷിംഗ് സോപ്പ്, ടോയ്ലറ്റ് സോപ്പ് തുടങ്ങിയ അനുബന്ധ ഉൽപ്പന്നങ്ങളുടെ നിർമ്മാണ രീതികൾ നേരിൽകണ്ട് മനസ്സിലാക്കാനും ഇവർ മറന്നില്ല. യു.പി യിലെ ഗ്രാമീണമേഖലയിലെ വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാങ്കേതിക സഹായവും പ്രോത്സാഹനവും നൽകാൻ പ്രവർത്തിക്കുന്ന പഠനസംഘം സഹകരണ മേഖലയെ കുറിച്ചും ബേഡഡുക്ക സഹകരണസംഘത്തിന് കീഴിലുള്ള പ്രകൃതി യൂണിറ്റ് ഉൾപ്പെടെയുള്ള വൈവിധ്യവൽക്കരണത്തിലൂന്നിയ പ്രവർത്തനങ്ങളും ചോദിച്ചു മനസ്സിലാക്കി. സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച വനിതാ സഹകരണ സംഘങ്ങൾക്കുള്ള അവാർഡിൽ ഒന്നാംസ്ഥാനം അടക്കം നിരവധി ബഹുമതികൾ ലഭിച്ച വനിത സർവീസ് സഹകരണ സംഘത്തിന്റെ പ്രവർത്തനങ്ങൾ സംഘം സെക്രട്ടറി സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ വിശദീകരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!