ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനില്‍ 17 ഒഴിവുകള്‍

Moonamvazhi
ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്‍ (എന്‍.സി.സി.എഫ്) ന്യൂഡല്‍ഹിയിലെ ആസ്ഥാനത്ത് കണ്‍സള്‍ട്ടന്റുമാരെയും ഉപദേഷ്ടാക്കളെയും നിയമിക്കുന്നു. 17 ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണു നിയമനം. സംഭരണവിഭാഗം കണ്‍സള്‍ട്ടന്റുമാരുടെ (പി.എം. ആശ) നാലും, കാര്‍ഷിക എക്സ്റ്റന്‍ഷന്‍ കണ്‍സള്‍ട്ടന്റുമാരുടെ രണ്ടും, നിയമകണ്‍സള്‍ട്ടന്റിന്റെ (പാര്‍ട്‌ടൈം) ഒന്നും, കയറ്റിറക്കുമതിവിഭാഗം കണ്‍സള്‍ട്ടന്റുമാരുടെ രണ്ടും, ടെണ്ടറിങ് കണ്‍സള്‍ട്ടന്റിന്റെ ഒന്നും, മനുഷ്യവിഭവകണ്‍സള്‍ട്ടന്റിന്റെ രണ്ടും, ഫിനാന്‍സ്, റീട്ടെയില്‍ അഡ്‌വൈസര്‍മാരുടെ ഒന്നുവീതവും, സാങ്കേതികവിദഗ്ധ കണ്‍സള്‍ട്ടന്റുമാരുടെ (ഐ.ടി.യും പി.എഫ്.എം.എസും) മൂന്നും ഒഴിവാണുള്ളത്. എല്ലാ തസ്തികയുടെയും പ്രായപരിധി 50 വയസ്സാണ്. ആറുമാസത്തേക്കാണു നിയമനം. നീട്ടാന്‍ സാധ്യതയുണ്ട്. കണ്‍സള്‍ട്ടന്റുമാരുടെ ശമ്പളം ഒന്നരലക്ഷമാണ്. 10വര്‍ഷം പരിചയം വേണം. പാര്‍ട്‌ടൈം നിയമകണ്‍സള്‍ട്ടന്റിന്റെ ശമ്പളം 30,000 രൂപയാണ്. അഡ്‌വൈസര്‍മാരുടെ ശമ്പളം രണ്ടുലക്ഷം രൂപയാണ്. ഇവര്‍ക്കു 15കൊല്ലം പരിചയം വേണം. എന്നാല്‍ ഫിനാന്‍സ് അഡ്‌വൈസറുടെ ശമ്പളം കണ്‍സള്‍ട്ടന്റുമാരുടെതുപോലെ ഒന്നരലക്ഷം രൂപയും പരിചയം 10 കൊല്ലവുമാണ്.
കണ്‍സള്‍ട്ടന്റ് (പ്രോക്യൂര്‍മെന്റ്-പി.എം.ആശാ) തസ്തികക്കുവേണ്ട വിദ്യാഭ്യാസ യോഗ്യത എം.ബി.എ/ പി.എച്ച്.ഡി/ പി.ജി (അഗ്രികള്‍ച്ചര്‍ അനുബന്ധം/ ഇക്കണോമിക്‌സ്/ ബിസിനസ് മാനേജ്‌മെന്റ്്/ ഫിനാന്‍സ്/ മാര്‍ക്കറ്റിങ്/ കോമേഴ്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ സപ്ലൈ ചെയിന്‍/ വാല്യൂ ചെയിന്‍) ആണ്.
കണ്‍സള്‍ട്ടന്റ് (അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍) തസ്തികക്കുവേണ്ടത് എം.ബി.എ/ പി.ജി./ പിചഎച്ച്.ഡി (കാര്‍ഷികഎക്സ്റ്റന്‍ഷന്‍/ അഗ്രികള്‍ച്ചറും അനുബന്ധവിഷയങ്ങളും/ കമ്മൂണിക്കേഷന്‍) ആണ്. കണ്‍സള്‍ട്ടന്റ് (ലീഗല്‍-പാര്‍ട്‌ടൈം) തസ്തികക്കുവേണ്ടത് നിയമബിരുദമാണ്. നിയമത്തിലുള്ള ഫൗണ്ടേഷണല്‍ ബിരുദമായിരിക്കണം. നിയമത്തില്‍ ബിരുദാനന്തരബിരുദമോ സഹകരണനിയമവും ഉപഭോക്തൃസംരക്ഷണവും കോര്‍പറേറ്റ് നിയമവുമായി ബന്ധപ്പെട്ട മേഖലകളില്‍ സ്‌പെഷ്യലൈസേഷനോ അഭികാമ്യം. ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

കണ്‍സള്‍ട്ടന്റ് (ഇംപോര്‍ട്ട് എക്‌സ്‌പോര്‍ട്ട്) തസ്തികക്കു വേണ്ടത് എം.ബി.എ/ പി.ജി./ പി.എച്ച്.ഡി/ തത്തുല്യം (സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്/  കോ-ഓപ്പറേറ്റീവ്‌സ് മാനേജ്‌മെന്റ്/ മാര്‍ക്കറ്റിങ്/ ഫിനാന്‍സ്/ ഫോറിന്‍ ട്രേഡ്/ ഇന്റര്‍നാഷണല്‍ ബിസിനസ്. മാര്‍ക്കറ്റിങ്/ ഫിനാന്‍സ്/ റൂറല്‍ മാനേജ്‌മെന്റ് സ്‌പെഷ്യലൈസേഷന്‍)കണ്‍സള്‍ട്ടന്റ് (ടെണ്ടറിങ്) തസ്തികക്കുവേണ്ടത് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, കോമേഴ്‌സ്, ഇക്കണോമിക്‌സ്, ഫിനാന്‍സ്്, അനുബന്ധവിഷയങ്ങളില്‍ ബിരുദാനന്തരബിരുദമോ തുല്യ യോഗ്യതയോ ആണ്. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പഠിച്ചിട്ടുള്ളവര്‍ക്കു മുന്‍ഗണന.
കണ്‍സള്‍ട്ടന്റ് (ഹ്യൂമന്‍ റിസോഴ്‌സസ്) തസ്തികക്കുവേണ്ടത് ഹ്യൂമന്‍ റിസോഴ്‌സ്/ അഡ്മിനിസ്‌ട്രേഷന്‍/പബ്ലിക് പോളിസി എന്നിവയിലൊന്നില്‍ എം.ബി.എ.യോ ബിരുദാനന്തരബിരുദമോ നിയമത്തില്‍ (സിവില്‍) ബിരുദമോ ആണ്.
അഡ്‌വൈസര്‍ (ഫിനാന്‍സ്) തസ്തികക്കുവേണ്ടത് എം.ബി.എ/ മാസ്റ്റേഴ്‌സ്/തത്തുല്യം (ഫിനാന്‍സ്, അക്കൗണ്ടിങ്, ഇക്കണോമിക്‌സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍/ അനുബന്ധം) ആണ്. ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സര്‍ട്ടിഫിക്കേഷനുകള്‍ ഉള്ളവര്‍ക്കു മുന്‍ഗണന.അഡ്‌വൈസര്‍ (റീട്ടെയില്‍) തസ്തികക്കുവേണ്ടത് ബിരുദാനന്തരബിരുദം (ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍/ മാര്‍ക്കറ്റിങ്, റീട്ടെയില്‍ മാനേജ്‌മെന്റ്/ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്/ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്/അനുബന്ധം) ആണ്.
അഡ്‌വൈസര്‍ ടെക്‌നിക്കല്‍ എക്‌സപര്‍ട്ട് (ഐ.ടിയും പി.എഫ്.എം.എസും) തസ്തികക്കുവേണ്ടത് എം.സി.എ/എം.ടെക്/ ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടിഎഞ്ചിനിയറിങ്/ ഇലക്‌ട്രോണിക്‌സ്/ കമ്മൂണിക്കേഷന്‍) ആണ്. അല്ലെങ്കില്‍ പി.എഫ്.എം.എസ്. പരിജ്ഞാനത്തോടെ കമ്പ്യൂട്ടര്‍ സയന്‍സില്‍ എം.സി.എ.യോ എം.എസ്.സി.യോ.
സി.വി.യും കവര്‍ലെറ്ററും നിര്‍ദി്ഷ്ടമാതൃകയിലുള്ള അപേക്ഷയും വിദ്യാഭ്യാസ,പ്രവൃത്തിപരിചയസര്‍ട്ടിഫിക്കറ്റുകളുടെയും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം [email protected] ലേക്കു നവംബര്‍ 12നു വൈകിട്ട് ആറിനകം ഇമെയില്‍ ചെയ്യണം. ഇന്‍ചാര്‍ജ്, (പി.ആന്റ് എ), ഹെഡ് ഓഫീസ്, എന്‍.സി.സി.എഫ്. എന്ന വിലാസത്തിലേക്കാണ് അപേക്ഷ അഭിസംബോധന ചെയ്യേണ്ടത്.
അപേക്ഷാഫോമും കൂടുതല്‍വിവരങ്ങളും nccf-india.com ല്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 73 posts and counting. See all posts by Moonamvazhi