100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

Deepthi Vipin lal

ടി.ടി. ഹരികുമാര്‍
(അസി.ഡയരക്ടര്‍, സഹകരണ വകുപ്പ്, കൊല്ലം)

 

(2021 ജനുവരി ലക്കം)

ചോദ്യങ്ങള്‍

1. ആദ്യത്തെ സഹകരണ സംഘം സ്ഥാപിച്ചത് ഏതു രാജ്യത്താണ് ?

2. സഹകരണ വാരാഘോഷം ഏതു മാസത്തിലാണ് ?

3. സഹകരണ സൊസൈറ്റിയിലെ പരമാധികാരം നിക്ഷിപ്തമായിരിക്കുന്നത് എവിടെ ?

4. ആര്‍.ബി.ഐ. ആരംഭിച്ചത് എന്ന് ?

5. സ്ഥാപനത്തിലെ ജീവനക്കാരന്‍ നിര്‍വഹിക്കുന്ന ഓഡിറ്റിന്റെ പേരെന്ത് ?

6. ആര്‍.റ്റി.ജി.എസ്. സിസ്റ്റത്തില്‍ മിനിമം തുക എത്രയാണ് ?

7. ഒരു സാമ്പത്തിക വര്‍ഷത്തില്‍ സറണ്ടര്‍ ചെയ്യാവുന്ന ഏണ്‍ഡ് ലീവ് എത്ര ?

8. ക്രോസ് ചെയ്ത ചെക്ക് കാന്‍സല്‍ ചെയ്യുന്നത് ആരാണ് ?

9. കെ.സി.എസ്. ആക്ടിലെ വകുപ്പ് (80) എന്നാണ് നിലവില്‍ വന്നത് ?

10. കെ.സി.എസ്. ആക്ടിലെ വകുപ്പ് 68 എ എന്താണ് ?

11. കെ.സി.എസ്. ആക്ടില്‍ പ്രമോഷനെ സംബന്ധിക്കുന്ന റൂള്‍ ഏതാണ് ?

12. സര്‍ക്കിള്‍ കോ-ഓപ്പറേറ്റീവ് യൂണിയന്റെ പ്രവര്‍ത്തന മേഖല ഏതാണ് ?

13. സഹകരണ വകുപ്പിലെ ഓഡിറ്റിന്റെ തലവന്‍ ആരാണ് ?

14. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ (പ്യൂണ്‍ മുതല്‍ സെക്രട്ടറി വരെ) വിരമിക്കുന്ന പ്രായം ?

15. സംസ്ഥാനങ്ങളിലെ സഹകരണ വിദ്യാഭ്യാസവും പരിശീലനവും ആരുടെ ചുമതലയാണ് ?

16. പ്രാഥമിക ഭൂപണയ ബാങ്കിന്റെ പ്രവര്‍ത്തനപരിധി ഏത് ?

17. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിശ്ചയിക്കുന്നതാരാണ് ?

18. കെ.സി.എസ്. ആക്ടില്‍ ഗെഹാനെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?

19. ഐഡന്റിറ്റി കാര്‍ഡിനെപ്പറ്റി പ്രതിപാദിക്കുന്ന ചട്ടം ഏത് ?

20. കെ.സി.എസ്. ആക്ടില്‍ പ്രൊബേഷന്‍ പ്രതിപാദിക്കുന്ന ചട്ടം ?

21. കെ.സി.എസ്. ആക്ടില്‍ വിവരാവകാശനിയമം പ്രതിപാദിക്കുന്ന വകുപ്പ് ?

22. കെ.സി.എസ്. ആക്ടില്‍ സഹകരണ റിസ്‌ക് ഫണ്ടിനെപ്പറ്റി പറയുന്ന വകുപ്പ് ?

23. കെ.സി.എസ്.  ആക്ടില്‍ വിദ്യാഭ്യാസ യോഗ്യത പ്രതിപാദിക്കുന്ന വകുപ്പ് ?

24. കെ.സി.എസ്.  ആക്ടില്‍ സ്റ്റാഫ് പാറ്റേണ്‍ പ്രതിപാദിക്കുന്ന വകുപ്പ് ?

25. സസ്പെന്‍ഡ് ചെയ്ത ജീവനക്കാര്‍ക്ക് ലഭിക്കുന്ന സബ്സിസ്റ്റന്‍സ് അലവന്‍സ് പ്രതിപാദിക്കുന്ന ചട്ടം ?

26. വകുപ്പ് 57 ബി (കെ.സി.എസ്.  ആക്ട് ) എന്താണ് ?

27. ഐ.സി.എ. ബോര്‍ഡിലെ ഇപ്പോഴത്തെ ഇന്ത്യന്‍ പ്രതിനിധി ആര് ?

28. കേരള ഗ്രാമീണ്‍ ബാങ്കിന്റെ ആസ്ഥാനം ?

29. സഹകരണ ഓഡിറ്ററുടെ ആദ്യത്തെ ചുമതല എന്താണ് ?

30. വൈദ്യ സഹായം പ്രതിപാദിക്കുന്ന സഹകരണച്ചട്ടം ഏത് ?

31. ഇന്ത്യയിലെ ആദ്യത്തെ വിദ്യാര്‍ഥി സഹകരണ സംഘം എവിടെയാണ് ആരംഭിച്ചത് ?

32. ഓഡിറ്ററുടെ ‘പ്ലാന്‍ ഓഫ് ആക്ഷനെ’ എന്തു വിളിക്കും ?

33. ചെക്ക് ക്രോസ് ചെയ്യാനുള്ള സംവിധാനം ആരംഭിച്ചത് എവിടെ ?

34. മള്‍ട്ടി പര്‍പ്പസ് സൊസൈറ്റികള്‍ക്കുള്ള മറ്റൊരു പേര് ?

35. ബാലന്‍സ് ചെയ്യാത്ത അക്കൗണ്ടുകളെ എന്തുവിളിക്കും ?

36. ‘കേരജം’ ആരുടെ ബ്രാന്‍ഡ് ഉല്‍പ്പന്നമാണ് ?

37. സഹകരണ പ്രസ്ഥാനങ്ങളുടെ ലോക പാര്‍ലമെന്റ് ഏതാണ് ?

38. ഗ്രാറ്റുവിറ്റി ലഭിക്കാനുള്ള കുറഞ്ഞ സേവന കാലയളവ് ?

39. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ആദ്യത്തെ പുസ്തകം ?

40. സര്‍വീസിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി ലഭിക്കുന്നതിനെപ്പറ്റി പ്രതിപാദിക്കുന്ന സഹകരണ ചട്ടം?

41. ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവ് ?

42. ‘ഇസാഫ്’ ബാങ്കിന്റെ ആസ്ഥാനം ?

43. സഹകരണ ബാങ്കിന്റെ അറ്റാദായം വിഭജിക്കുന്നതിനെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ് ?

44. റീജിയണല്‍ റൂറല്‍ ബാങ്ക് ശുപാര്‍ശ ചെയ്ത കമ്മിറ്റി ഏത് ?

45. കാനഡയിലെ ഗോതമ്പ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് പ്രോഡക്റ്റ് ?

46. സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി ഏതു തരം സൊസൈറ്റിയാണ് ?

47. ഇ.സി.എസ്സിന്റെ മുഴുവന്‍ രൂപം ?

48. കേരള കോ-ഓപ്പറേറ്റീവ് ഡെവലപ്പ്മെന്റ് വെല്‍ഫയര്‍ ഫണ്ടിന്റെ സെക്രട്ടറി ഏതു റാങ്കിലുള്ള ആളാണ് ?

49. ട്രൈബ്യൂണലിന്റെ മുന്നില്‍ റിവ്യൂ പെറ്റിഷന്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി ?

50. ചൈനയിലെ ആദ്യത്തെ സഹകരണ പ്രസ്ഥാനം ?

51. നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് എത്ര ലക്ഷം രൂപയാണ് ഗ്യാരണ്ടിയായി നല്‍കുന്നത് ?

52. കേരള സഹകരണ സംഘം നിയമം ചട്ടം 63 എന്താണ് ?

53. ഇസ്രായേലിലെ സഹകരണക്കൃഷിയെ വിളിക്കുന്ന പേര് ?

54. ‘കിഫ്ബി’യുടെ മുഴുവന്‍ രൂപം ?

55. 2020 ലെ എഴുത്തച്ഛന്‍ അവാര്‍ഡ് ലഭിച്ചതാര്‍ക്ക് ?

56. ടൈം മാഗസീനിന്റെ ആദ്യത്തെ കിഡ് ഓഫ് ദ ഇയര്‍ ബഹുമതി നേടിയ ഇന്ത്യന്‍ വംശജയാര് ?

57. സ്വീഡന്‍ ആസ്ഥാനമായുള്ള ചില്‍ഡ്രന്‍സ് ക്ലൈമറ്റ് ഫൗണ്ടേഷന്റെ
ചില്‍ഡ്രന്‍സ് ക്ലൈമറ്റ് പ്രൈസ് ഇക്കൊല്ലം നേടിയ ഇന്ത്യന്‍ വിദ്യാര്‍ഥിനി ?

58. പ്രൊഫ. ഇയാന്‍ മക്ഫെര്‍സണ്‍ സഹകരണ രംഗത്ത് ഏതു മേഖലയിലാണ് അറിയപ്പെടുന്നത് ?

59. സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ സുപ്രധാനമായ ലക്ഷ്യം ഏത് ?

60. 21 ലെസ്സന്‍സ് ഫോര്‍ ദ ട്വന്റിഫസ്റ്റ് സെഞ്ച്വറി എന്ന പുസ്തകം എഴുതിയതാരാണ് ?

61. എ.ടി.എം. കണ്ടുപിടിച്ചതാര് ?

62. ആക്സിസ് ബാങ്കിന്റെ പഴയ പേര് ?

63. സഹകരണ റിസ്‌ക് ഫണ്ട് ആരംഭിച്ച വര്‍ഷം ?

64. സഹകരണ വിജിലന്‍സ് ഓഫീസര്‍ ഏതു റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ?

65. സുസ്മന്‍ സ്‌കീം ഏതുമായി ബന്ധപ്പെട്ടതാണ് ?

66. 1769 ല്‍ ആരംഭിച്ച റോയല്‍ അഗ്രിക്കള്‍ച്ചര്‍ സൊസൈറ്റി എവിടെയാണ് സ്ഥാപിതമായത് ?

67. ട്രേഡ് യൂണിയന്‍ ആദ്യമായി സ്ഥാപിതമായ രാജ്യം ?

68. സൊസൈറ്റികളില്‍ എത്ര സ്റ്റാഫ് വേണമെന്ന് നിശ്ചയിക്കുന്നതാര് ?

69. ഇംഗ്ലണ്ടിലെ ഫ്രണ്ട്ലി സൊസൈറ്റി ആക്ട് പ്രാബല്യത്തിലായ വര്‍ഷം ?

70. സര്‍ക്കിള്‍ കോ-ഓപ്പറേറ്റീവ് യൂണിയന്റെ മാനേജിങ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം ?

71. ‘കോഫി ഹൗസിന്റെ കഥ’ എന്ന പുസ്തകം എഴുതിയതാര് ?

72. സഹകരണ പതാകയിലെ നീല നിറം എന്തിനെ സൂചിപ്പിക്കുന്നു ?

73. കേരളത്തിലെ ആദ്യത്തെ സഹകരണ ആക്ട് ഏതാണ് ?

74. മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് നിലവില്‍ വന്നത് എപ്പോള്‍ ?

75. ചന്ദ്രനില്‍ കൊടി നാട്ടിയ രണ്ടാമത്തെ രാജ്യം ?

76. കണ്‍സോര്‍ഷ്യം ലെന്‍ഡിങ് സ്‌കീം ഗവണ്‍മെന്റ് എന്തിനാണ് വിനിയോഗിക്കുന്നത് ?

77. കോ-ഓപ്പറേറ്റീവ് സര്‍വീസ് എക്സാമിനേഷന്‍ ബോര്‍ഡിന്റെ ഘടന എങ്ങനെയാണ് ?

78. ചൈനയില്‍ ബ്രാഞ്ചുകള്‍ ആരംഭിച്ച ആദ്യത്തെ ഇന്ത്യന്‍ ബാങ്ക് ?

79. കണ്‍സ്യൂമര്‍ ഫെഡ് ഉല്‍പ്പാദിപ്പിക്കുന്ന നോട്ട് ബുക്കിന്റെ ബ്രാന്‍ഡ് ?

80. ഇന്ത്യയില്‍ സഹകരണ ബാങ്കുകള്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് സ്‌കീമില്‍ വന്ന വര്‍ഷം ?

81. കെ.സി.എസ്.  ആക്ടില്‍ മാനേജിങ് കമ്മിറ്റി അംഗത്തെ അയോഗ്യനാക്കുന്ന ചട്ടം ഏത് ?

82. ഐ.സി.ഡി.പി. ( ഇന്റഗ്രേറ്റഡ് കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് പ്രൊജക്ട് ) പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യ ജില്ല ?

83. ഏറ്റവും കുറഞ്ഞ കാഷ് റിസര്‍വ് വേണ്ട നിക്ഷേപം ?

84. 1972-ലെ ഗ്രാറ്റിവിറ്റി നിയമമനുസരിച്ച് പരമാവധി ഗ്രാറ്റിവിറ്റിത്തുക എത്രയാണ് ?

85. ഭാവികാല തീയതിയിലേക്ക് ചെക്ക് ഇഷ്യൂ ചെയ്താല്‍ ആ ചെക്കിനെ എന്തുവിളിക്കും ?

86. കോ-ഓപ്പറേറ്റീവ് കോളനി ആരംഭിച്ചത് ആര് ?

87. അമേരിക്കയിലെ സെന്‍ട്രല്‍ ബാങ്കിനെ എന്തുവിളിക്കും ?

88. കാഷ് റെസിപ്റ്റ്, കാഷ് പെയ്മെന്റ് നടത്തുന്ന ഓഡിറ്റിനെ എന്തു വിളിക്കും ?

89. മാനേജ്മെന്റിന്റെ കാര്യപ്രാപ്തി വിലയിരുത്തുന്ന ഓഡിറ്റ് ?

90. ഡെവലപ്പ്മെന്റ് അസിസ്റ്റന്റ് ഫണ്ട് ഏതു ബാങ്കുമായി ബന്ധപ്പെട്ടതാണ് ?

91. സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നിയമപരമായി അനുവാദം നല്‍കിയ സഹകരണ നിയമം ?

92. ട്രിവാന്‍ഡ്രം സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് രജിസ്റ്റര്‍ ചെയ്ത വര്‍ഷം ?

93. സ്‌കൂളിലും കോളേജിലും സഹകരണം പാഠ്യവിഷയമാക്കണമെന്ന് നിര്‍ദേശിച്ച കമ്മിറ്റി ?

94. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പ്രയോജനം ലഭിക്കാത്ത ചെലവിനെ എന്തു വിളിക്കും ?

95. റോച്ച്ഡേല്‍ പയനിയേഴ്സ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്തത് ഏത് ആക്ട് അനുസരിച്ചാണ് ?

96. സൊസൈറ്റി നിര്‍ത്തലാക്കുന്നതിന് ലിക്വിഡേറ്റര്‍ക്ക് അധികാരം നല്‍കുന്ന വകുപ്പ് ?

97. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്റെ ചെയര്‍മാന്‍ ?

98. റവന്യൂ എക്സ്പെന്‍ഡിച്ചറിനെ കാപ്പിറ്റല്‍ എക്സ്പെന്‍ഡിച്ചറായി കരുതിയാല്‍ എന്തു വിളിക്കും ?

99. സഹകരണ ബാങ്കിന്റെ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യുന്നത് ആരാണ് ?

100. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ച വര്‍ഷം?

ഉത്തരങ്ങള്‍

1. ഇംഗ്ലണ്ട്
2. നവംബര്‍
3. ജനറല്‍ ബോഡി
4. 1935
5. ഇന്റേണല്‍ ഓഡിറ്റ്
6. രണ്ട് ലക്ഷം
7. മുപ്പത് ദിവസം
8. ഡ്രോയര്‍ (റൃമംലൃ)
9. 1974 ജനുവരി ഒന്ന്
10. വിജിലന്‍സ് ഓഫീസര്‍
11. ചട്ടം 185,200,201
12. താലൂക്ക്
13. ഡയരക്ടര്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഓഡിറ്റ്
14. അമ്പത്തിയെട്ട്
15. സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍
16. താലൂക്ക്
17. രജിസ്ട്രാര്‍
18. വകുപ്പ് 36 എ, ചട്ടം 51 എ
19. 16 എ, 16 ബി, 16 സി, 16 ഡി.
20. റൂള്‍ 184.
21. വകുപ്പ് 19 ബി
22. വകുപ്പ് 57 ഡി
23. 80 (3)
24. നൂറ്റിനാല്
25. നൂറ്റിതൊണ്ണൂറ്റിയെട്ട്
26. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീം
27. ആദിത്യയാദവ്
28. മലപ്പുറം
29. കാഷ് വെരിഫിക്കേഷന്‍
30. റൂള്‍ 191
31. അമൃത്സര്‍
32. ഓഡിറ്റ് പ്രോഗ്രാം
33. ഇംഗ്ലണ്ട്
34. പോളിവാലന്റ്
35. നോമിനല്‍ അക്കൗണ്ട്
36. മാര്‍ക്കറ്റ്ഫെഡ്
37. ഐ.സി.എ.
38. അഞ്ച് വര്‍ഷം
39. തകഴിയുടെ കഥകള്‍
40. ചട്ടം 188 എ
41. ഡോ. വര്‍ഗീസ് കുര്യന്‍
42. തൃശ്ശൂര്‍
43. അമ്പത്തിയാറ്
44. നരസിംഹം കമ്മിറ്റി
45. വീറ്റ് പൂള്‍
46. മിസലേനിയസ് സൊസൈറ്റി
47. ഇലക്ട്രോണിക് ക്ലിയറിങ് സൊസൈറ്റി
48. ജോയിന്റ് രജിസ്ട്രാര്‍
49. തൊണ്ണൂറ് ദിവസം

50. ഷാങ്ഹായ് നാഷണല്‍ കോ-ഓപ്പറേറ്റീവ്
51. രണ്ട് ലക്ഷം രൂപ
52. തരള ധനം
53. കിബുട്ട്സ് (kibbutz)
54. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്
55. സക്കറിയ
56. അമേരിക്കയില്‍ പഠിയ്ക്കുന്ന ഗീതാഞ്ജലി റാവു എന്ന വിദ്യാര്‍ഥിനി. കുടിവെള്ളത്തില്‍ ഈയത്തിന്റെ അംശം
കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ചതടക്കമുള്ള നേട്ടങ്ങള്‍ക്കാണ് ബഹുമതി.
57. തമിഴ്‌നാട്ടിലെ തിരുവണ്ണാമല സ്വദേശിനിയായ വിനീഷ ഉമാശങ്കര്‍. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന
ഇസ്തിരിവണ്ടി രൂപകല്‍പ്പന ചെയ്തതിനാണ് ഈ പതിനാലുകാരി 8.6 ലക്ഷം രൂപയുടെ ഈ സമ്മാനം നേടിയത്.
58. സഹകരണ ഐഡന്റിറ്റി ടെക്സ്റ്റ്
59. പട്ടിണിയില്‍ നിന്നുള്ള മോചനം
60. യുവാല്‍ നോഹ ഹരാരി
61. ജോണ്‍ ഷെപ്പേര്‍ഡ് ബാരണ്‍
62. യു.ടി.ഐ. ബാങ്ക്
63. 2008
64. ഡി.വൈ.എസ്.പി.
65. കൈത്തറി
66. ഡെന്മാര്‍ക്ക്
67. ഇംഗ്ലണ്ട്
68. രജിസ്ട്രാര്‍
69. 1773
70. പതിമൂന്ന്
71. നടയ്ക്കല്‍ പരമേശ്വരന്‍ പിള്ള
72. നീതി
73. കൊച്ചിന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട്
74. 1985 സെപ്റ്റംബര്‍ 16
75. ചൈന. ആദ്യത്തെ രാജ്യം അമേരിക്ക.
76. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്മെന്റ്
77. മൂന്നില്‍ കൂടാത്ത അംഗങ്ങളുള്ള ബോര്‍ഡ്. ബോര്‍ഡിന്റെ കാലാവധി അഞ്ച് വര്‍ഷം
78. എസ്.ബി.ഐ.
79. ത്രിവേണി
80. 1968
81. റൂള്‍ 44
82. വയനാട്
83. ഫിക്സഡ് ഡെപ്പോസിറ്റ്
84. ഇരുപത് ലക്ഷം
85. പോസ്റ്റ് ഡേറ്റഡ് ചെക്ക്
86. റോബര്‍ട്ട് ഓവന്‍
87. ഫെഡറല്‍ റിസര്‍വ് സിസ്റ്റം (ബാങ്ക് )
88. കാഷ് ഓഡിറ്റ്
89. മാനേജ്മെന്റ് ഓഡിറ്റ്
90. ഐ.ഡി.ബി.ഐ.
91. 1912 ലെ നിയമം
92. 1915
93. സരയ്യ കമ്മിറ്റി
94. റവന്യൂ എക്സ്പെന്‍ഡിച്ചര്‍
95. ഫ്രണ്ട്ലി സൊസൈറ്റി ആക്ട് 1793
96. സെക്ഷന്‍ 73.
97. രജിസ്ട്രാര്‍
98. എറര്‍ ഓഫ് പ്രിന്‍സിപ്പ്ള്‍
99. പ്രസിഡന്റ്
100. 1848

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!