മാഞ്ഞാലി സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം നടത്തി

moonamvazhi

എറണാകുളം മാഞ്ഞാലി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം നടത്തി. മാഞ്ഞാലി എ.ഐ.എസ്.യു.പി സ്‌കൂളില്‍ വെച്ച് നടന്ന യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് പി.എ.സക്കീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.എം. അബ്ദുല്‍സലാം, ഭരണസമിതി അംഗങ്ങളായ എ.എം.അലി, ടി എ മുജീബ്, സബിതനാസര്‍, കെ എ അബ്ദുള്‍ഗഫൂര്‍, കെ എച്ച് നാസര്‍, സി എച്ച് സഗീര്‍, ടി കെ അശോകന്‍, ജിതേഷ് കണ്ണന്‍, സാജിതനിസാര്‍, രാമസുകുമാരന്‍,സെക്രട്ടറി ടി ബി ദേവദാസ്, ഫൗസിയാമുജീബ് എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന കാര്‍ഷിക വികസനബാങ്ക് ഡയറക്ടര്‍ ടി.എ. നവാസ്, കസ്റ്റംസ് റിട്ടയേഡ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. മൊയ്തീന്‍ നൈന, വയലിനിസ്റ്റ് മണി, റാങ്ക് ജേതാക്കളായ മയാസിം നാസര്‍, മേരി സലീന, മികച്ച കര്‍ഷകരായ കെ എ അബ്ദുള്‍ലത്തീഫ്, അപ്പുക്കുട്ടന്‍ നായര്‍, അബ്ദുള്‍റസാഖ്,എന്‍ എച്ച് ഇസ്മായില്‍, എ എ അന്‍സാര്‍, സജില്‍ എന്‍ എം, കെ എ അബ്ദുല്‍മനാഫ്,എന്‍ സി കുട്ടന്‍ എന്നിവരെ ആദരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!