വെണ്ണല സഹകരമ ബാങ്ക് ക്രിസ്തുമസ് പുതുവത്സര കേക്ക് മേള തുടങ്ങി

moonamvazhi

കൊച്ചി വെണ്ണല സര്‍വീസ് സഹകരണ ബാങ്ക് ക്രിസ്തുമസ് പുതുവത്സര കേക്ക് മേളക്ക് തുടക്കം കുറിച്ചു.ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം എസ്.മോഹന്‍ദാസ് അദ്ധ്യക്ഷനായി. വിനീത സക്‌സേന,കെ.ജി.സുരേന്ദ്രന്‍, ആശാകലേഷ്, എന്‍.എ.അനില്‍കുമാര്‍, അസി. സെക്രട്ടറി ടി.എസ്.ഹരി എന്നിവര്‍ സംസാരിച്ചു.

പ്ലം,റിച്ച് പ്ലം,ക്യാരറ്റ്, പൈനാപ്പിള്‍,ഫ്‌റൂട്ട്‌സ്,കോക്കനട്ട് തുടങ്ങി 12 ല്‍പ്പരം കേക്കിനിങ്ങള്‍ 25 മുതല്‍ 120 രൂപ വരെ വിലക്കുറവിലാണ് വില്‍പ്പന നടത്തുന്നത്.ഡിസംബര്‍ 31 വരെയാണ് കേക്ക് മേള.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!