രക്തദാന ക്യാമ്പ് നടത്തി

moonamvazhi

എം.വി.ആര്‍ ബ്ലഡ് സെന്ററിന്റെ നേതൃത്ത്വത്തില്‍ ബി.ഡി കെ ഏറനാടും ഗവണ്‍മെന്റ് മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂള്‍ എസ്.എം.സി ചെയര്‍മാന്‍ സി.ജമാല്‍ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി വൈസ് ചെയര്‍മാന്‍ കേശവദാസ് അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ലീനാ കുമാരി വി.ജി സ്വാഗതം പറഞ്ഞു.

വിഎച്ച്എസ്ഇ വിഭാഗം പ്രിന്‍സിപ്പല്‍ റുക്കിയ എന്‍.വി, പി.ടി.എ പ്രസിഡന്റ് പ്രഭ സി.ആര്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വിഷ്ണു തുളസി, എം വി ആര്‍ ബ്ലഡ് സെന്റര്‍ ഡോക്ടര്‍ അരുണ്‍ വി.ജെ, അധ്യാപകരായ അന്‍വര്‍.എ, സ്മിത പി.കെ, രാധാകൃഷ്ണന്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ രക്തദാനം നടത്തിയ അറുപതോളം പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Leave a Reply

Your email address will not be published.

Latest News