മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡ് നല്‍കി

Deepthi Vipin lal

വയനാട് മടക്കിമല സര്‍വീസ് സഹകരണ ബാങ്കിലെ എ ക്ലാസ് മെമ്പര്‍മാരുടെ കുട്ടികള്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡ് പ്രസിഡന്റ് എം. ഡി. വെങ്കിട സുബ്രഹ്മണ്യന്‍ വിതരണം ചെയ്തു. ബാങ്കിന്റെ സ്ഥാപക പ്രസിഡന്റ് എംഎ ധര്‍മ്മരാജയ്യരുടെ പേരിലുള്ള വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡാണ് വിതരണം ചെയ്തത്.

2020-2021 വര്‍ഷത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍പ്പെട്ട മെമ്പര്‍മാരുടെ മക്കളില്‍ ഫുള്‍ എ+ നേടിയ രാഹുല്‍ വര്‍ക്കി, ദേവിക എം, ആദിനാഥ്, ആദിത്യ, അന ന്തകൃഷ്ണന്‍, അമല്‍ ദേവസ്യ, അബിയ യാക്കോബ്, സഞ്ജന ആനന്ദ് എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. വൈസ് പ്രസിഡന്റ് പി. സജീവന്‍, സെക്രട്ടറി ശ്രീഹരി.പി, ഡയറക്ടര്‍മാരായ എം.കെ ആലി, കെ. ശോഭനകുമാരി, മാണി പി. എസ്., സി. സി. ദേവസ്യ, എന്‍ഡോവ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ പി. എല്‍. ജോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!