വരടിയം ബാങ്ക് 10 ലക്ഷം രൂപ നല്‍കി

Deepthi Vipin lal

തൃശ്ശൂര്‍ വരടിയം സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 10,74482 രൂപ നല്‍കി. ബാങ്ക് വിഹിതവും ഭരണ സമിതി അംഗങ്ങളുടെയും ജീവനകാരുടെ വിഹിതവുമായ 10,74482 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ്  കെ.കൃഷ്ണകുമാര്‍ വടക്കാഞ്ചേരി നിയുക്ത എം.എല്‍.എ. സേവ്യര്‍ ചിറ്റിലപ്പിള്ളിക്ക് കൈമാറി.


ബാങ്ക് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. എം.ആര്‍. കഷ്ണന്‍കുട്ടി, പി.കെ.കൃഷ്ണകുമാര്‍ ബാങ്ക് ഭരണ സമിതി അംഗങ്ങളായ സി.എ.വിജയന്‍, ജയന്‍ കാരോ, ജൂബി ബെന്നി എന്നിവര്‍ സംസാരിച്ചു. ബാങ്ക് ഡയരക്ടര്‍ പി.പ്രസാദ് സ്വാഗതവും ബാങ്ക് സെക്രട്ടറി പി.ശശി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!