പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക്സഹകരണ വകുപ്പ്40 ഫ്ളാറ്റുകള്‍ കൈമാറുന്നു

Deepthi Vipin lal

പ്രളയത്തില്‍ വീട് നഷ്ടമായവരെ സഹായിക്കാന്‍ സഹകരണ വകുപ്പ് തുടക്കമിട്ട കെയര്‍ ഹോം പദ്ധതി പുതിയ ചുവടിലേക്ക്. ഭൂമിയും വീടുമില്ലാത്തവര്‍ക്ക് രണ്ടാം ഘട്ടമായി ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് തൃശ്ശൂരില്‍ 40 ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഇവ സപ്റ്റംബറില്‍ കൈമാറും. ഫ്‌ളാറ്റുകളുടെ കുടിവെള്ള കണക്ഷന്‍, പൂന്തോട്ട നിര്‍മ്മാണം എന്നിവയുടെ പണികള്‍ അന്തിമഘട്ടത്തിലാണ്.

ആലപ്പുഴയില്‍ പത്ത് വീടുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി. സെപ്റ്റംബറില്‍ത്തന്നെ ആ വീടുകളും അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറും. 2067 വീടുകള്‍ ഇതുവരെ കൈമാറിയിട്ടുണ്ടെന്നു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. പ്രളയ ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കായി 2091 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനായിരുന്നു സഹകരണ വകുപ്പ് ഭരണാനുമതി നല്‍കിയിരുന്നത്. ഇതില്‍ 24 എണ്ണം നിര്‍മ്മാണ ഘട്ടത്തിലാണ്. ഇതിനു പിന്നാലെയാണ് രണ്ടാം ഘട്ടമായി ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചത്.

ഒരു കുടുംബത്തിന് താമസിക്കാന്‍ ആധുനിക സൗകര്യങ്ങളെല്ലാം സജ്ജീകരിച്ച വീടുകളാണ് സഹകരണ വകുപ്പ് നിര്‍മ്മിക്കുന്നത്. സെപ്റ്റംബറില്‍ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും വീടുകള്‍ കൈമാറുക. തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ സഹകരണ സംഘങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത്. 503 വീടുകളാണ് നിര്‍മ്മിച്ചത്. ഇതില്‍ 501 എണ്ണം കൈമാറി. മറ്റു ജില്ലകളില്‍ നിര്‍മിച്ച വീടുകളുടെ എണ്ണം ഇങ്ങനെ : എറണാകുളം – 403 , ഇടുക്കി – 213, പാലക്കാ’ട് – 206, ആലപ്പുഴ – 201.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!