പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക് ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു

Deepthi Vipin lal

സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക് വിവിധയിനം മാവിന്‍ തൈകളും ഇന്റര്‍ മംഗള, മോഹിത് നഗര്‍ എന്നീ ഇനങ്ങളില്‍ പെട്ട കവുങ്ങിന്‍ തൈകളും ആര്യവേപ്പിന്‍ തൈകളും വിതരണം ചെയ്തു.

ബാങ്ക് പ്രസിഡന്റ് എ.ബി മനോജ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണ സമിതി അംഗം എം.ജി നെല്‍സന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.എസ് ജയ്‌സി, ഭരണ സമിതി അംഗങ്ങളായ പി.എന്‍ വിജയന്‍, പി.കെ ഉണ്ണി, രാജു ജോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!