എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സന്ദർശിച്ചു

Deepthi Vipin lal

കോഴിക്കോട് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സന്ദർശിച്ചു. കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. മലബാറിലെ മികച്ച ആശുപത്രികളിലൊ ന്നാണ് ഈ കാന്‍സര്‍ സെന്റര്‍ എന്ന് അദ്ദേഹം പറഞ്ഞു.

എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ വി.എ. ഹസന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍മാരായ ഡോ.എം.കെ. മുഹമ്മദ് ബഷീര്‍, എന്‍ സി. അബൂബക്കര്‍, സെക്രട്ടറി കെ. ജയേന്ദ്രന്‍, ഡോ. സരിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Leave a Reply

Your email address will not be published.

Latest News
error: Content is protected !!