ധര്‍മ്മടം ബാങ്ക് സുരക്ഷാ കിറ്റുകള്‍ നല്‍കി

Deepthi Vipin lal

ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്ക് ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട വോളണ്ടിയര്‍മാര്‍ക്ക് സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്തു. പി.പി.ഇ. കിറ്റുകള്‍ , എന്‍ 95 മാസ്‌ക്. ഗ്ലൗസ്, സാനിറ്റൈസര്‍ ഉള്‍പ്പെട്ടതാണ് സുരക്ഷാ കിറ്റ്.

ബാങ്കില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. രവി. വോളണ്ടിയര്‍ ലീഡര്‍മാരായ എം. മനീഷ്, നിധീഷ് സി. എന്നിവര്‍ക്ക് സുരക്ഷാ സാമഗ്രികള്‍ വിതരണം ചെയ്തു. ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി. അനില്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയരക്ടര്‍മാരായ പി.ജനാര്‍ദ്ധനന്‍ , മുഹമ്മദ് റഫീഖ് സെക്രട്ടറി എന്‍.പി.സുരേഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ദിലീപ് വേണാടന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!