കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വനിതാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍

Deepthi Vipin lal

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്തി. സുല്‍ത്താന്‍ ബത്തേരി എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങ് സംസ്ഥാന വനിതാ ഫോറം ചെയര്‍ പേഴ്‌സണ്‍ ശ്രീകല ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍പേഴ്‌സണ്‍ ആശാദേവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ ഫോറം കണ്‍വീനര്‍ ശോഭ മുഖ്യ പ്രഭാഷണം നടത്തി. മോട്ടിവേറ്റര്‍ ഷിബു കുറുമ്പേമടം ക്ലാസ്സ് എടുത്തു.

സംസ്ഥാന വനിതാ ഫോറം കമ്മിറ്റി അംഗം രേണുക സ്വാഗതവും ജില്ലാ കണ്‍വീനര്‍ ഷീജ നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ലുക്കോസ്, ജില്ലാ പ്രസിഡന്റ് ഷിജു. എന്‍. ഡി., ജില്ലാ സെക്രട്ടറി ജില്‍സണ്‍ മാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുനില്‍, ശ്രീഹരി, ജില്ലാ ഭാരവാഹികളായ ഗോപകുമാര്‍. കെ., ശ്രീകുമാര്‍, വിജയേശ്വരി, താലൂക് ഭാരവാഹികളായ ദേവസ്യ. പി. എം., ഷാജു അമ്പലവയല്‍, ജിജു. പി,ജിഷ ആനന്ദ്,സംഗീത അജേഷ്, ഷീന ജോര്‍ജ്, ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!