എ.ആർ. നഗർ സർവീസ് സഹകരണ ബാങ്കിന് വീണ്ടും അംഗീകാരം.

adminmoonam

മലപ്പുറം എ.ആർ. നഗർ സർവീസ് സഹകരണ ബാങ്കിന് വീണ്ടും അംഗീകാരം ലഭിച്ചു. ജില്ലയിലെ മികച്ച സഹകരണ സ്ഥാപനത്തിന് ഏർപ്പെടുത്തിയ പുരസ്കാരം ആണ് ഇത്തവണ ബാങ്കിനെ തേടിയെത്തിയത്. മാരാത്തയിൽ ബേബിരാജ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് പുരസ്കാരം. കെ.എൻ.എ ഖാദർ എം.എൽ.എ പുരസ്കാരം സമ്മാനിച്ചു. സഹകരണ രംഗത്ത് എ.ആർ  നഗർ സർവീസ് സഹകരണ മാതൃക പഠനവിധേയമാക്കേണ്ടതാണ് എന്ന് എം.എൽ.എ പറഞ്ഞു. എം. മോഹൻദാസ് അധ്യക്ഷത വഹിച്ചു. എ.സജീവൻ, എം.വി. കോയക്കുട്ടി, എം. രാമചന്ദ്രൻ, കെ.രഘുനാഥ്‌ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

1922 ആരംഭിച്ച സഹകരണ സംഘത്തിൽ ഇപ്പോൾ അമ്പതിനായിരത്തിലധികം മെമ്പർമാർ ഉണ്ട്.5.17 കോടി ഷെയർ മൂലധനവും278.65 കോടി നിക്ഷേപം ബാങ്കിനുണ്ട്. പത്തു ബ്രാഞ്ചുകളിൽ ആയി 42 ജീവനക്കാരാണ് ഇപ്പോഴുള്ളത്. 20 ശതമാനം വാർഷിക ഡിവിഡന്റ് നൽകുന്ന ബാങ്ക് നിർധനരായ 23 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ജില്ലയിലെ ഏറ്റവും മികച്ച സഹകരണ ബാങ്ക്ആയി എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിനെ തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News