13 കുടുംബങ്ങള്‍ക്കു വയനാട് മാതൃകാവീട്; കേപ്പില്‍ ശമ്പളപരിഷ്‌കരണം Moonamvazhi March 15 2026,7:03 pm മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിച്ച പുഞ്ചിരിമട്ടം, എറാട്ടുകണ്ട് , വില്ലേജ് റോഡ് ഉന്നതികളിലെ 13 കുടുംബങ്ങള്‍ക്കു വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് മാതൃകയില്‍ വീടുകള്‍ നിര്‍മിച്ചുനല്‍കാനും ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം കരാര്‍ ഏറ്റെടുത്തു നിര്‍മാണം പൂര്‍ത്തിയാക്കിയ സഹകരണസ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തെ (യുഎല്‍സിസിഎസ്) ഇപിസി കോണ്‍ട്രാക്ടറായി നിയമിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി. കെഐഐഎഫ്‌സിഒഎന്‍ ആയിരിക്കും എംപ്ലോയേഴ്‌സ് പ്രതിനിധി. സഹകരണവകുപ്പിനു കീഴിലുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള സഹകരണഅക്കാദമിയിലെ (കേപ്പ്) അനധ്യാപകജീവനക്കാര്‍ക്കു പതിനൊന്നാം ശമ്പളപരിഷ്‌കരണം അനുവദിക്കാനും തീരുമാനിച്ചു. ശമ്പളപരിഷ്‌കരണത്തിന് 2021 ജനുവരി ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും. Download Nulled WordPress ThemesDownload Best WordPress Themes Free DownloadPremium WordPress Themes DownloadPremium WordPress Themes Downloadudemy free downloaddownload redmi firmwareDownload Best WordPress Themes Free Downloadudemy course download free