ഉയർന്ന പി.എഫ് ആനുകൂല്യം നൽകണമെന്ന് സുപ്രീംകോടതി, ഇ.പി.എഫ്.ഒ യുടെ അപ്പീൽ തള്ളി.

[email protected]

രാജ്യത്തെ പതിനായിരക്കണക്കിന് വരുന്ന തൊഴിലാളികൾക്ക് അവരുടെ യഥാർത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പി.എഫ് പെൻഷൻ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പെൻഷൻ വിഹിതം കണക്കാക്കുന്ന ശമ്പളത്തിന് 15000 രൂപയുടെ പരിധി നിശ്ചയിച്ച വിജ്ഞാപനം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധി പരമോന്നത കോടതി ശരിവെച്ചു. എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ അപ്പീൽ തള്ളിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവ്. ഈ വിധിയോടെ യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായ തുക പെൻഷൻ ഫണ്ടിലേക്ക് നൽകി ഉയർന്ന പെൻഷൻ എല്ലാവർക്കും അർഹത നേടാം. സ്വന്തമായി പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്നതും അല്ലാത്തതുമായ സ്ഥാപനങ്ങളെ വേർതിരിച്ചു കാണാനുമാവില്ല. എല്ലാ വിഭാഗത്തിലുംപെട്ട പി.എഫ് അംഗങ്ങൾക്ക് ഒരേപോലെ പെൻഷന് അർഹതയുണ്ടാകും. 2014 ന് ശേഷം പിഎഫിൽ ചേർന്ന് 15,000 രൂപയ്ക്ക് മേൽ ശമ്പളം വാങ്ങുന്നവർക്കും ഇനി പെൻഷന് തടസ്സമുണ്ടാകില്ല.

Leave a Reply

Your email address will not be published.

Latest News