നിക്ഷേപ സമാഹരണ യജ്ഞം നീട്ടില്ല – ഇതുവരെ 3347 കോടി രൂപ. തൃശൂർ മുന്നിൽ.

[email protected]

ഒരു മാസം നീണ്ട സഹകരണ നിക്ഷേപ സമാഹരണ യജ്ഞം നീട്ടുന്നില്ല എന്ന് ഒരു മാസം നീണ്ട സഹകരണ നിക്ഷേപ സമാഹരണ യജ്ഞം നീട്ടുന്നില്ല എന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മൂന്നാംവഴി യോട് പറഞ്ഞു. മാർച്ച് ഒന്നിന് ആരംഭിച്ച സമാഹരണത്തിന് സഹകാരി കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നല്ല പ്രതികരണം ആണ് ലഭിച്ചിരിക്കുന്നത്. മാർച്ച് 29 വരെയുള്ള കണക്കുകളനുസരിച്ച് 3347 കോടി രൂപയാണ് സമാഹരിച്ചത്. ഇതിൽ തൃശൂർ ജില്ലയാണ് മുന്നിൽ. 567കോടി രൂപ. എറണാകുളം ജില്ല 534 കോടി രൂപയുമായി പിന്നിലുണ്ട്. 5000 കോടി രൂപയായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. 2 ദിവസത്തെ കൂടി കണക്കുകൾ ലഭിച്ചാൽ മാത്രമേ മുഴുവൻ തുക സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. 10 ശതമാനം കൂടി വർദ്ധനവ് വരാനിടയുണ്ട്.2ദിവസത്തിനുള്ളിൽ സമാഹരണത്തിന്റെ കൃത്യമായ കണക്ക് ലഭിക്കുമെന്ന് സഹകരണ രജിസ്ട്രാറുടെ ചുമതലയുള്ള അഡീഷണൽ രജിസ്ട്രാർ ശകുന്തള പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!