ഹൗസ് ഫെഡ് പുരസ്കാരം കതിരൂർ സൊസൈറ്റിക്ക്, രണ്ടാം സ്ഥാനം പാനൂരിന്

[email protected]

മികച്ച ഹൗസിങ് സഹകരണ സംഘത്തിനുള്ള കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് ഹൗസിങ് ഫെഡറേഷന്റെ പുരസ്കാരം കതിരൂർ കോ ഓപ്പറേറ്റിവ് ഹൗസിങ് സൊസൈറ്റിയ്ക്ക്ക്ക് .തുടർച്ചയായി പന്ത്രണ്ടാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വർഷം 201 വീടുകൾക്ക് ഒൻപത് കോടിയോളം രൂപ നൽകിക്കൊണ്ടാണ് സംഘം ഒന്നാമതെത്തിയത്.

എറണാകുളത്ത് നടന്ന ഫെഡറേഷൻ വാർഷിക പൊതുയോഗത്തിൽ സഹകരണ സംഘം രജിസ്ട്രാർ എസ്.ഷാനവാസ് ഐ എ എസ് പുരസ്കാരം സമ്മാനിച്ചു.സംഘം പ്രസിഡന്റ് എ. വാസുവും സെക്രട്ടറി പി .രാജേന്ദ്രനും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

പാനൂർ കോ ഓപ്പറേറ്റീവ് ബിൽഡിങ് സൊസൈറ്റിക്കാണ് രണ്ടാംസ്ഥാനം. പ്രസിഡന്റ് ഇ.കെ അശോക് കുമാർ, സെക്രട്ടറി എ.പ്യാരി എന്നിവർ അവാർഡ് ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം ജില്ലയിൽ ഒന്നാം സ്ഥാനമായിരുന്നു സംഘത്തിന് ലഭിച്ചത്.

Leave a Reply

Your email address will not be published.