വെണ്ണല സഹകരണ ബാങ്കിന് അംഗീകാരം

Deepthi Vipin lal

കൊച്ചി കണയന്നൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്റെ പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ ഏറ്റവും മികച്ച ബാങ്കിനുള്ള പെര്‍ഫോമന്‍സ് അവാര്‍ഡ് വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിനു ലഭിച്ചു.

കെ.എന്‍.ഉണ്ണികൃഷ്ണന്‍ എം.എല്‍.എ യില്‍ നിന്നും വെണ്ണല ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അവാര്‍ഡ് ഏറ്റുവാങ്ങി. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി.എസ്.ഷണ്‍മുഖദാസ് അദ്ധ്യക്ഷത വഹിച്ചു.

പി.എ.സി.എസ് ജില്ലാ സെക്രട്ടറി വി.എം.ശശി, എറണാകുളം ജില്ലാ സഹകരണ ജോ.രജിസ്ട്രാര്‍ കെ.സജീവ് കര്‍ത്ത,അസി.രജിസ്ട്രാര്‍ കെ.ശ്രീലേഖ,സി.പി.അനില്‍, കെ.ജെ.ഡിവൈന്‍, വി.എന്‍.ഷീബ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!