നബാര്‍ഡിന്റെ അനുബന്ധസ്ഥാപനങ്ങളില്‍ 15 ഒഴിവുകള്‍
ദേശീയകാര്‍ഷികഗ്രാമവികസനബാങ്കിന്റെ (നബാര്‍ഡ്) കണ്‍സള്‍ട്ടന്‍സി സേവനവിഭാഗമായ നാബ്‌കോണ്‍സില്‍ മിഡില്‍ ലെവല്‍ കണ്‍സള്‍ട്ടന്റുമാരുടെ അഞ്ചും ജൂനിയര്‍ ലെവല്‍ കണ്‍സള്‍ട്ടന്റുമാരും അഞ്ചും, ബാങ്കിതരധനകാര്യസ്ഥാപനമായ നാബ്‌കിസാന്‍ ഫിനാന്‍സ് ലിമിറ്റഡില്‍ (എന്‍കെഎഫ്‌എല്‍) സീനിയര്‍ മാനേജരുടെ (ബിസിനസ് ഡവലപ്‌മെന്റ്) ഒന്നും, അസിസ്‌റ്റന്റ് മാനേജരുടെ (ക്രെഡിറ്റ് മോണിറ്ററിങ്) നാലും ഒഴിവുണ്ട്.
നാബ്‌കോണ്‍സില്‍ കേരളത്തില്‍ ജൂനിയര്‍ ലെവല്‍ കണ്‍സള്‍ടന്റിന്റെ ഒരു ഒഴിവാണുള്ളത്. ബിഹാറിലും ജാര്‍ഖണ്ഡിലും കര്‍ണാടകത്തിലും മഹാരാഷ്ട്രയിലുമാണു മിഡില്‍ ലെവല്‍ കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവുള്ളത്. ഓരോ ഒഴിവാണുള്ളത്. കേരളത്തിനുപുറമെ അരുണാചല്‍പ്രദേശ്, അസം, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലാണു ജൂനിയര്‍ ലെവല്‍ കണ്‍സള്‍ട്ടന്റിന്റെ ഒഴിവുള്ളത്. ഓരോ ഒഴിവാണുള്ളത്. കൃഷിയിലോ അനുബന്ധവിഷയങ്ങളിലോ ബിരുദമോ ബിരൂദാനന്തരബിരുദമോ ഉള്ളവര്‍ക്കു മിഡില്‍ ലെവല്‍ കണ്‍സള്‍ട്ടന്റ് തസ്‌തികയിലേക്ക് അപേക്ഷിക്കാം. പ്രകൃതിവിഭവമാനേജ്‌മെന്റിലോ ഫൈനാന്‍സിങ്ങിലെ മൂല്യശൃംഖലാമാനേജ്‌മെന്റിലോ കാര്‍ഷികവിപണനപദ്ധതികളിലോ കാര്‍ഷികപഠനങ്ങളിലോ ഒന്നുമുതല്‍ നാലുവരെ കൊല്ലം പരിചയമുണ്ടായിരിക്കണം. എന്‍എംആര്‍ പദ്ധതികളുടെയോ ഗോത്രവികസനപദ്ധതികളുടെയോ ഫീല്‍ഡ്‌നിരീക്ഷണത്തിലും വിലയിരുത്തലിലും പരിചയം വേണം. ഡാറ്റാബേസ് മാനേജ്‌മെന്റ് അറിഞ്ഞിരിക്കണം. എംഎസ് ഓഫീസും എംഎസ് പവര്‍പോയിന്റും എംഎസ് എക്‌സലും നന്നായി അറിഞ്ഞിരിക്കണം. അതാതുസംസ്ഥാനത്തെ ഭാഷ അറിഞ്ഞിരിക്കണം.

ജൂനിയര്‍ ലെവല്‍ കണ്‍സള്‍ട്ടന്റ് തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം മതി. പ്രകൃതിവിഭവമാനേജ്‌മെന്റിലോ ഫൈനാന്‍സിങ്ങിലെ മൂല്യശൃംഖലാമാനേജ്‌മെന്റിലോ കാര്‍ഷികവിപണനപദ്ധതികളിലോ കാര്‍ഷികപഠനങ്ങളിലോ ഒന്നുരണ്ടുകൊല്ലം പരിചയമുണ്ടായിരിക്കണം. എംഎസ് ഓഫീസ് അറിഞ്ഞിരിക്കണം. വിവരശേഖരണത്തിനുള്ള മൊബൈല്‍ ആപ്പ് കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. ദുഷ്‌കരമായ ഇടങ്ങളിലേക്കു യാത്രചെയ്യാനുള്ള ശാരീരികക്ഷമത വേണം. അതാതുസംസ്ഥാനത്തെ ഭാഷ അറിഞ്ഞിരിക്കണം. സംസ്ഥാനത്തെ വ്യത്യസ്‌തലിപികള്‍ അറിഞ്ഞിരിക്കുന്നവര്‍ക്കു കൂടുതല്‍ പോയിന്റുകള്‍ കിട്ടും.
മിഡില്‍ ലെവല്‍ കണ്‍സള്‍ട്ടന്റിനു മാസം അറുപതിനായിരം രൂപയും ജൂനിയര്‍ ലെവല്‍ കണ്‍സള്‍ട്ടന്റിന് നാല്‍പതിനായിരം രൂപയുമാണു മാസം കിട്ടുക.
മിഡില്‍ ലെവല്‍ കണ്‍സള്‍ട്ടന്റിന്റെ പ്രായപരിധി 24-61 വയസ്സ്. ജൂനിയര്‍ ലെവല്‍ കണ്‍സള്‍ട്ടന്റിന്റേത് 24-50.
ഒരുകൊല്ലത്തേക്കായിരിക്കും നിയമനം. നീട്ടിക്കിട്ടിയേക്കാം.
ഏപ്രില്‍ മുപ്പതിനകം അപേക്ഷിക്കണം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട ലിങ്കും കൂടുതല്‍ വിവരങ്ങളും www.nabcons.comhttp://www.nabcons.com ല്‍ കിട്ടും.
എന്‍കെഎഫ്‌എലില്‍ സീനിയര്‍ മാനേജര്‍ (ബിസിനസ് ഡവലപ്‌മെന്റ്) തസ്‌തികയില്‍ ഒരൊഴിവാണുള്ളത്. ഇതു ചെന്നൈയിലാണ്. കൃഷിയിലോ അനുബന്ധവിഷയങ്ങളിലോ ഗ്രാമവികസനത്തിലോ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ കൃഷിയിലോ അനുബന്ധവിഷയങ്ങളിലോ ഫിനാന്‍സിലോ കൃഷിയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയത്തിലോ മാനേജ്‌മെന്റിലോ ഗ്രാമവികസനത്തിലോ ബിരുദാനന്തരബിരുദം ഉണ്ടായിരിക്കണം. ബിരുദധാരികളാണെങ്കില്‍ കൃഷിയിലും ഗ്രാമവികസനത്തിലും വായ്‌പയിലും എട്ടുകൊല്ലം പ്രവൃത്തിപരിചയം വേണം. ബിരുദാനന്തരബിരുദധാരികളാണെങ്കില്‍ അഞ്ചുകൊല്ലം പ്രവൃത്തിപരിചയം മതി. സ്റ്റാഫ്‌ജീവനക്കാര്‍ക്കു പ്രായപരിധിയില്‍ അഞ്ചുകൊല്ലവും പ്രവൃത്തിപരിചയത്തില്‍ രണ്ടുകൊല്ലവും ഇളവനുവദിക്കും. പ്രായപരിധി നാല്‍പതുവയസ്സ്. എംഎസ് ഓഫീസും മറ്റുകമ്പ്യൂട്ടര്‍പ്രവര്‍ത്തനങ്ങളും അറിഞ്ഞിരിക്കണം. ഇംഗ്ലീഷും തമിഴും വായിക്കാനും എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. പ്രകൃതിവിഭവമാനേജ്‌മെന്റിലോ ഫൈനാന്‍സിങ്ങിലെ മൂല്യശൃംഖലാമാനേജ്‌മെന്റിലോ കാര്‍ഷികവിപണനപദ്ധതികളിലോ കാര്‍ഷികപഠനങ്ങളിലോ ഒന്നുമുതല്‍ നാലുവരെ കൊല്ലം പരിചയമുണ്ടായിരിക്കണം.
അസിസ്‌റ്റന്റ് മാനേജരുടെ (ക്രെഡിറ്റ് മോണിറ്ററിങ്) നാലൊഴിവും മുംബൈയിലാണ്. കോമേഴ്‌സിലോ ഫിനാന്‍സിലോ ധനശാസ്‌ത്രത്തിലോ ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിലോ അനുബന്ധവിഷയങ്ങളിലോ ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എംബിഎ, സിഎ, സിഎഫ്‌എ പോലുള്ള പ്രൊഫഷണല്‍ യോഗ്യതകളുള്ളവര്‍ക്കു മുന്‍ഗണന. രണ്ടുകൊല്ലമെങ്കിലും പ്രവൃത്തിപരിചയം വേണം. എന്‍ബിഎഫ്‌സികളിലോ ബാങ്കിലോ ആയാല്‍ നന്ന്. വായ്‌പാനിരീക്ഷണം, വായ്‌പാറിസ്‌ക്, പോര്‍ട്ടുഫോളിയോ മാനേജ്‌മെന്റ്, അണ്ടര്‍റൈറ്റിങ് എന്നിവയിലാണു പ്രവൃത്തിപരിചയം വേണ്ടത്. പ്രതിരവര്‍ഷം കുറഞ്ഞത് 6.28ലക്ഷത്തോളം രൂപ കിട്ടും.
സീനിയര്‍ മാനേജര്‍ (ബിസിനസ് ഡവലപ്‌മെന്റ് ) തസ്‌തികയിലേക്ക് മെയ് ഒന്നിനകമാണ് അപേക്ഷിക്കേണ്ടത്. അസിസ്റ്റന്റ് മാനേജര്‍ (ക്രെഡിറ്റ് മോണിറ്ററിങ്) തസ്‌തികയിലേക്ക് മെയ് ഏഴിനകമാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ https://www.nabkisan.org/careerhttps://www.nabkisan.org/career ല്‍ കിട്ടും.

