വലവൂര്‍ ബാങ്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണച്ചെലവിനുള്ള തുക നല്‍കി

Deepthi Vipin lal

വലവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കരൂര്‍ ഗ്രാമ പഞ്ചായത്തിലെ കോവിഡ് ബാധിതരായ കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കി. 222 കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് മുഖാന്തിരം നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണച്ചെലവിനുള്ള തുകയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് കെ.ജെ ഫിലിപ്പ് കുഴികുളം പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജുവിന് കൈമാറി.

വൈസ് പ്രസിഡന്റ് കൃഷ്ണന്‍കുട്ടി നായര്‍ എസ്. , ബാങ്കിന്റെയും പഞ്ചായത്തിലെയും ഭരണസമിതിയംഗങ്ങളായ ബെന്നി മുണ്ടത്താനം, ലിന്റന്‍ ജോസഫ് ,ബാങ്ക് ഭരണസമിതി അംഗങ്ങളായ രാമകൃഷ്ണന്‍ നായര്‍, ബിനോയി മാനുവല്‍ , ഫ്രാന്‍സിസ് മൈലാടൂര്‍ ടോമി എന്‍. ജേക്കബ്ബ് പഞ്ചായത്ത് അംഗങ്ങളായ ആനിയമ്മ ജോസ്, സീനാ ജോണ്‍, പ്രിന്‍സ് കുര്യത്ത്, വല്‍സമ്മ തങ്കച്ചന്‍ , ഗിരിജ ജയന്‍ , അഖില അനില്‍കുമാര്‍ , മോളി ടോമി , അനസ്യ രാമന്‍ , ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ബിജു ജേക്കബ്ബ് , പഞ്ചായത്ത് സെക്രട്ടറി ബിജു എം. മാത്യു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News