കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന് തുടക്കം

Deepthi Vipin lal

കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ (കെ.ബി.ഇ.സി) പ്രഥമ സംസ്ഥാന സമ്മേളനം തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാര്‍മ്മല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഞായറാഴ്ച കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡോ: ശൂരനാട് രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. എം. വിന്‍സന്റ് എം.എല്‍.എ, അടൂര്‍ പ്രകാശ് എം.പി, എ.ഐ.ബി.ഇ.എ സംസ്ഥാന പ്രസിഡന്റ് കെ. എസ്. കൃഷ്ണ, മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ കെ.എസ് ശ്യാം കുമാര്‍ സ്വാഗതം പറഞ്ഞു. കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സി.കെ.അബ്ദുറഹ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈകുന്നേരം 5 മണിക്ക് വനിതാസമ്മേളനം ജെബി മേത്തര്‍ എം.പി ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് എംപ്ലോയീസ് വനിതാവേദി പ്രസിഡന്റ് പി.വി. ലതികാമ്മ അധ്യക്ഷത വഹിച്ചു. രാത്രി 8 മണിക്ക് കലാസന്ധ്യ പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!