കൊണ്ടാഴി സഹകരണ ബാങ്ക്: കോൺഗ്രസ് പാനലിന് ജയം

moonamvazhi

തൃശൂർ കൊണ്ടാഴി സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകിയ സഹകരണ ജനാധിപത്യ മുന്നണി പാനൽ വിജയിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം. അയ്യാവു, ഉണ്ണികൃഷ്ണൻ കടമ്പാട്ട്, പി.പി. കൃഷ്ണരാജ്, ടി.കെ. കൃഷ്ണൻകുട്ടി, കെ. ബാലൻ, ആർ. രാഹു, സുരേഷ് കുമാർ, രാധാമണി ചാത്തംകുളം, രേഷ്മാ സലീഷ്, ശ്രീജാ വിജയൻ, എ.കെ. മഹേഷ് എന്നിവരാണ് വിജയിച്ചത്.

പാറമേൽപ്പടി സെന്ററിൽ സംഘടിപ്പിച്ച അനുമോദനയോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എം. അനീഷ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ശിവൻ വീട്ടിക്കുന്ന് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ, ഡി.സി.സി. ജന. സെക്രട്ടറി കെ.വി. ദാസൻ, പി. സുലൈമാൻ, എം. അയ്യാവു, മോഹനൻ പാറത്തൊടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!