വടക്കാഞ്ചേരി ഓട്ടോ ഡ്രൈവേഴ്‌സ് ആന്റ് ഓണേഴ്‌സ് സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം നടത്തി

moonamvazhi

വടക്കാഞ്ചേരി ഓട്ടോ ഡ്രൈവേഴ്‌സ് ആന്റ് ഓണേഴ്‌സ് സഹകരണ സംഘത്തിന്റെ പത്താമത് വാര്‍ഷിക പൊതുയോഗം യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി വൈശാഖ് നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി കേരളവര്‍മ്മ വായനശാല ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സി.കെ രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംഘം മെമ്പര്‍ മാര്‍ക്കുള്ള ചികിത്സാ ധനസഹായ വിതരണം നടത്തി. എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ വിജയം നേടിയ സംഘം മെമ്പര്‍മാരുടെ മക്കളെ ആദരിക്കലും സംഘം മെമ്പര്‍മാര്‍ക്കുള്ള മൊമെന്റോ വിതരണവും നടത്തി വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റി പ്രതിപക്ഷ നേതാവ് കെ. ജിത് കുമാര്‍,ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജിജോ കുര്യന്‍ സംഘം മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!