വടകര റൂറല്‍ ബാങ്ക് ഭിന്നശേഷിക്കാര്‍ക്കുളള വായ്പാവിതരണം തുടങ്ങി

Deepthi Vipin lal

ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ചുരുങ്ങിയ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന പദ്ധതിയുടെ വിതരണ പരിപാടി വടകര റൂറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ നടന്നു. സഹകരണ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതി.

ആദ്യ വായ്പ മേപ്പയില്‍ മുള്ളങ്കൂല്‍ ശ്രീധരന് ബാങ്ക് പ്രസിഡന്റ് എ. ടി. ശ്രീധരന്‍ നല്‍കി. വൈസ് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരന്‍ ആദ്യക്ഷത വഹിച്ചു. യൂണിറ്റ് ഇന്‍സ്പെക്ടര്‍ ഒ.എം. ബിന്ദു, ഭരണ സമിതി അംഗംങ്ങളായ സി. കുമാരന്‍, അഡ്വ. ഇ. എം. ബാലകൃഷ്ണന്‍, കെ. എം. വാസു, സോമന്‍ മുതുവന, എ. കെ. ശ്രീധരന്‍, എന്‍. കെ. രാജന്‍, കെ. ടി. സുരേന്ദ്രന്‍, ആലിസ് വിനോദ്, പി. എം. ലീന, എ. പി. സതി, സെക്രട്ടറി കെ. പി. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.