സഹകരണ വാരാഘോഷം: കൊയിലാണ്ടി താലൂക്ക്തല പരിപാടികള്‍ തുടങ്ങി

moonamvazhi

69ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ കൊയിലാണ്ടി താലൂക്ക് തല ഉദ്ഘാടനം മേപ്പയ്യൂര്‍ കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്കില്‍ നടന്ന പരിപാടിയില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കൂവല ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. അനില്‍ കുമാര്‍ ഇ.ടി. ക്ലാസെടുത്തു. എ.വി.ശശികുമാര്‍ (അസിസ്റ്റന്റ് ഡയറക്ടര്‍), കെ.വി.മനോജ് കുമാര്‍ (യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ ), കെ.വി.നാരായണന്‍
(സര്‍ക്കിള്‍ സഹകരണ യൂനിയന്‍ മെമ്പര്‍) തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!