മാനന്തവാടി ക്ഷീര സംഘത്തിന് ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ്

moonamvazhi

മലബാറിലെ മികച്ച പാലുല്‍പ്പാദക സഹകരണ സംഘത്തിനു കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡിനു മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘം അര്‍ഹമായി. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ്തുക. ഡോ. വര്‍ഗീസ് കുര്യന്റെ പത്താം ചരമവാര്‍ഷികത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 19 തിങ്കളാഴ്ച വൈകിട്ട് നാലിനു ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ അവാര്‍ഡ് സമ്മാനിക്കും. ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍ കുട്ടി അധ്യക്ഷത വഹിക്കും. ബാങ്ക് ഡയരക്ടര്‍ ടി.എം. വേലായുധന്‍ ബഹുമതിപത്രം സമര്‍പ്പിക്കും.

കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി. ഉഷാദേവി, സി.പി.ഐ. ദേശീയ നിര്‍വാഹകസമിതിയംഗം ടി.വി. ബാലന്‍, എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, കാലിക്കറ്റ് സിറ്റി ബാങ്ക് ഡയരക്ടര്‍ സി.ഇ. ചാക്കുണ്ണി, ക്ഷീര വികസന വകുപ്പ് അസി. ഡയരക്ടര്‍ ശ്രീകാന്തി എന്‍, എന്നിവര്‍ ആശംസ നേരും. മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡന്റ് പി.ടി. ബിജു മറുപടി പറയും. ചടങ്ങില്‍ കാലിക്കറ്റ് സിറ്റി ബാങ്ക് ഡയരക്ടര്‍ പി.എ. ജയപ്രകാശ് സ്വാഗതവും ജനറല്‍ മാനേജര്‍ സാജു ജെയിംസ് നന്ദിയും പറയും.

Leave a Reply

Your email address will not be published.

Latest News