പാപ്പിനിശ്ശേരി സഹകരണ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി

moonamvazhi

പാപ്പിനിശ്ശേരി സര്‍വ്വിസ് സഹകരണ ബാങ്കിന്റെ ഇവയര്‍ സോഫ്ട് ടെക്കിന്റെ സാങ്കേതിക സഹായത്തോടെയുളള എ.ടി.എം കൗണ്ടര്‍ കെ.വി സുമേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ. വി.സുശീല അദ്ധ്യക്ഷത വഹിച്ചു. കാര്‍ഡ് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ. നാരായണന് കെ.വി. സുമേഷ് ആദ്യ എ.ടി.എം കാര്‍ഡ് കൈമാറി. ഇടപാടുകാരുടെ സംഗമം ജോയന്റ് ഡയരക്ടര്‍ ഇ. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രേമന്‍ കുന്നരിക്കന്‍, ടി. മധുസുധനന്‍, എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കെ. ബാലകൃഷ്ണന്‍ സ്വാഗതവും ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി പി. സുരേശന്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!