പള്ളുരുത്തി മണ്ഡലം സഹകരണ ബാങ്കിന്റെ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം

Deepthi Vipin lal

പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. പള്ളുരുത്തി സിമെറ്റ് നഴ്‌സിംഗ് കോളേജിന്റെ ഒരേക്കറോളം വരുന്ന സ്ഥലത്ത് നടത്തന്ന കൃഷി മുന്‍ എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.പി. സെല്‍വന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സുരേഷ് സ്വാഗതവും കെ.പി.സിന്ധു നന്ദിയും പറഞ്ഞു. പി.എ.പീറ്റര്‍, കെ.എന്‍.സുനില്‍ കുമാര്‍, പി.ആര്‍ രചന, കൃഷി ഓഫീസര്‍ ഷിബു, സിമെറ്റിലെ അധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News