ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘത്തിന്റെ നീതി മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം തുടങ്ങി

moonamvazhi

ആരോഗ്യ രംഗത്ത് ചൂഷണം ഒഴിവാക്കാന്‍ സഹകരണ സംഘങ്ങള്‍ പ്രധാന പങ്കുവഹിക്കന്നുണ്ടെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘം ആരംഭിച്ച നീതി മെഡിക്കല്‍ ലാബ്, ഫിസിയോതെറാപ്പി സെന്റര്‍ എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘത്തിന് കൂരാച്ചുണ്ടില്‍ ബ്രാഞ്ച് അനുവദിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. സഹകരണ സംഘങ്ങള്‍ നൂതന സംരംഭങ്ങള്‍ ആരംഭിച്ചാല്‍ സര്‍ക്കാര്‍ സഹായം അനുവദിക്കും. ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ. മുരളീധരന്‍ എം.പി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, വനിതാ സഹകരണ സൊസൈറ്റി പ്രസിഡന്റ് എം.ജെ. ത്രേസ്യ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരിജ ശശി, പഞ്ചായത്ത് മെമ്പര്‍ ജിതേഷ് മുതുകാട്, സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. രഘുനാഥ്, സൊസൈറ്റി സെക്രട്ടറി ഷാലി ജോസഫ്, വൈസ് പ്രസിഡന്റ് മറിയാമ്മ മാത്യു, എ.ജി. ഭാസ്‌കരന്‍, ജെയിംസ് മാത്യു, ബേബി കാപ്പുകാട്ടില്‍, കുഞ്ഞമ്മദ് പെരുഞ്ചേരി, ബിജു ചെറുവത്തൂര്‍, രാജന്‍ വര്‍ക്കി, ബെന്നി കാരിത്തടം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!