കൊടിയത്തൂര്‍ സഹകരണ ബാങ്ക് പുഞ്ചപ്പാടത്ത് കൊയ്ത്തുത്സവം നടത്തി.

adminmoonam

കോഴിക്കോട് കൊടിയത്തൂര്‍ സര്‍വ്വീസ് സഹകണ ബാങ്കിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകസേവന കേന്ദ്രത്തിലെ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൊടിയത്തൂര്‍ പുഞ്ചപ്പാടത്ത് ഏഴ് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത നെല്ല് വിളവെടുപ്പ് നടത്തി. കൊയ്ത്തുത്സവം ബാങ്ക് പ്രസിഡണ്ട് ഇ. രമേശ്ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് ചേറ്റൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാടശേഖര സമിതി സെക്രട്ടറി മുഹമ്മദ്കുട്ടി, മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സഫിയ, കൃഷി അസിസ്റ്റന്‍റ് ജാഫര്‍, റസാക്ക് ചാലക്കല്‍, കുഞ്ഞുമുഹമ്മദ്, സി. ഹരീഷ്, ശ്രീജിത്ത്. കെ, ഷിഹാബുദ്ദീന്‍ തുടങ്ങിയവര് പങ്കെടുത്തു.ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് സ്വാഗതവും, അസി. സെക്രട്ടറി കെ. മുരളീധരന്‍ നന്ദിയും പറഞ്ഞു.‍

Leave a Reply

Your email address will not be published.

Latest News
error: Content is protected !!