കേംബ്രിഡ്ജ് ഇംഗ്ലീഷ് വെക്കേഷന്‍ ക്ലാസ് ഏപ്രിലില്‍

Deepthi Vipin lal

സഹകരണ സ്ഥാപനമായ യു.എല്‍.സി.സിയും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏപ്രില്‍ ഒന്നിന് വെക്കേഷന്‍ ക്ലാസ് ആരംഭിക്കുന്നു.  17 വയസില്‍ താഴെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് ദിവസത്തെ സെപ്റ്റ് പ്രോഗ്രാമും 17 ന് മുകളിലുള്ളവര്‍ക്ക് കേംബ്രിഡ്ജ് ഇംഗ്ലീഷും ലിംഗ്വാസ്റ്റിക് പ്രോഗ്രാമുമാണ് നടത്തുന്നത്.

അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് വിവിധ കോഴ്‌സുകള്‍ക്ക് ചേരാം. കേംബ്രിഡ്ജ് ഇംഗ്ലീഷ് പ്ലേസ്‌മെന്റ് ടെസ്റ്റും ലിംഗ്വാസ്‌ക്കില്ലും ചേര്‍ന്ന കേംബ്രിഡ്ജ് ഇംഗ്ലീഷ് പ്രോഗ്രാമില്‍ പഠിതാക്കള്‍ക്ക് രാവിലെ, വൈകീട്ട്  ബാച്ചുകളില്‍ കോഴിക്കോട്, കണ്ണൂര്‍, കൊല്ലം സെന്റ്‌ററുകളില്‍ ചേരാവുന്നതാണ്. കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ 80-90 മണിക്കൂര്‍ (2-3 മാസം) വേണം. താല്‍പര്യമുള്ളവര്‍ക്ക് കേന്ദ്രത്തില്‍ നേരിട്ടെത്തി പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9048623456, www.uleducation.ac.in

Leave a Reply

Your email address will not be published.

Latest News