കെ.സി.ഇ.യു. തിരുവന്തപുരം വെസ്റ്റ് ഏരിയ സമ്മേളനം

Deepthi Vipin lal

സഹകരണസംഘം ജീവനക്കാര്‍ക്ക് ജില്ലാ സഹകരണ ബാങ്കില്‍ അനുവദിച്ചിരുന്ന നിയമന സംവരണം കേരള ബാങ്കിലും നിലനിര്‍ത്തണമെന്നും ബിആര്‍ ആക്ട് ഭേദഗതി പിന്‍വലിക്കണമെന്നും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) തിരുവനന്തപുരം വെസ്റ്റ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

സിഐടിയു ജില്ലാ ട്രഷറര്‍ പുല്ലുവിള സ്റ്റാന്‍ലി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ് രാജ്കുമാര്‍ അധ്യക്ഷനായി. ടി രവീന്ദ്രന്‍നായര്‍, കെ വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റായി എസ് രാജ്കുമാര്‍, സെക്രട്ടറിയായി വി അനില്‍കുമാര്‍, ട്രഷററായി എന്‍ ശിവകുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു.

അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത യൂണിയന്‍ ഏരിയ കമ്മിറ്റി അംഗം എം വി മന്മോഹനന് സ്വീകരണം നല്‍കി. യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബി അനില്‍കുമാര്‍, പി എസ് ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറി വി വിജയകുമാര്‍, എസ് ബിന്ദു, വി എന്‍ വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!