കെ.സി.ഇ.എഫ്. ഉദുമ യൂണിറ്റ് സമ്മേളനം

Deepthi Vipin lal

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) ഉദുമ യൂണിറ്റ് സമ്മേളനം കെ.സി.ഇ.എഫ്. സംസ്ഥാന ട്രഷറര്‍ പി.കെ. വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല സഹകരണ ബാങ്കില്‍ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് നിലവിലുണ്ടായിരുന്ന നിയമന സംവരണം കേരളാ ബാങ്കിലും നിലനിര്‍ത്തണമെന്ന് ഉദുമ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

പ്രസിഡന്റ് എ തിലകരാജന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.വൈസ് പ്രസിഡന്റായി ചുമതലയേറ്റ ഉദുമ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഉദുമ വനിത സഹകരണ സംഘം പ്രസിഡന്റ് ഗീതാ കൃഷ്ണന്‍, വിവിധ സഹകരണ സംഘം ഡയരക്ടര്‍മാരായ പുഷ്പ ശ്രീധരന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, എം.പി. ജയശ്രീ മാധവന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സര്‍വീസില്‍ നിന്ന് വിരമിച്ച കെ.വി.രാജഗോപാലന്‍, ബി.ഹരീന്ദ്രന്‍ എന്നിവര്‍ക്ക് സമ്മേളനത്തില്‍ യാത്രയയപ്പ് നല്‍കി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പവിത്ര ബാലചന്ദ്രനെ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് പി കെ വിനോദ് കുമാര്‍, ജില്ല സെക്രട്ടറി കെ. ശശി, സംസാഥാന കമ്മിറ്റി അംഗം ജോസ് പ്രകാശ്, മുന്‍ ജില്ല പ്രസിഡന്റ് കൊപ്പല്‍ പ്രഭാകരന്‍, എ.കെ. ശശാങ്കന്‍, സി.ഇ. ജയന്‍, എം. പുരുഷോത്തമന്‍ നായര്‍, ഖാദര്‍ കാത്തിം, നിഷാന്ത്, കെ സുജിത്ത് കുമാര്‍, കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ :എ.തിലകരാജന്‍ (പ്രസിഡന്റ്), കെ.സുജിത് കുമാര്‍ (സെക്രട്ടറി), കെ.ഗോപാല കൃഷ്ണന്‍ ( ട്രഷറര്‍).

Leave a Reply

Your email address will not be published.

Latest News