കേരളബാങ്കില്‍ ബാങ്കിങ്‌ ഓപ്പറേഷന്‍സ്‌ കണ്‍സള്‍ട്ടന്റ്‌ ഒഴിവ്‌

Moonamvazhi

കേരളബാങ്ക്‌ ബാങ്കിങ്‌ ഓപ്പറേഷന്‍സ്‌ കണ്‍സള്‍ട്ടന്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ബാങ്കിന്റെ ആവശ്യകതയനുസരിച്ചു കണ്‍സള്‍ട്ടന്‍സി സേവനം നല്‍കാനാണിത്‌. ഏപ്രില്‍ 30നകം അപേക്ഷിക്കണം. ബിരുദവും ബാങ്കിങ്‌ രംഗത്തോ ധനകാര്യസ്ഥാപനരംഗത്തോ ഇരുപത്തഞ്ചുകൊല്ലമെങ്കിലും പരിചയവുമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. സിഎഐഐബി, ബാങ്കിങ്‌ ആന്റ്‌ ഫിനാന്‍സ്‌ ബിരുദാനന്തരഡിപ്ലോമ, എംബിഎ (ഫിനാന്‍സ്‌) തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതകളുള്ളവര്‍ക്കു മുന്‍ഗണന. പ്രവൃത്തിപരിചയത്തിന്റെ കാര്യത്തില്‍ സഹകരണബാങ്കുകളിലെയോ പൊതുമേഖലാബാങ്കുകളിലെയോ ഷെഡ്യൂള്‍ഡ്‌ ബാങ്കുകളിലെയോ റിട്ടയേര്‍ഡ്‌ ഉദ്യോഗസ്ഥരെ ഉദ്ദേശിക്കുന്നു. സീനിയര്‍ മാനേജ്‌മെന്റ്‌ തലത്തില്‍ (സ്‌കെയില്‍ അഞ്ചിനു തുല്യമോ അതിലുംമുകളിലോ) പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കു മുന്‍ഗണന. ബാങ്കിങ്‌ പ്രവര്‍ത്തനങ്ങള്‍, കേന്ദ്രീകൃത പ്രോസസിങ്‌ സംവിധാനങ്ങള്‍, കെവൈസി/എഎംഎല്‍ പാലനം, നിയന്ത്രണചട്ടക്കൂടുകള്‍ ഡിജിറ്റല്‍ പേമെന്റ്‌ സംവിധാനങ്ങള്‍ (എന്‍ഇഎഫ്‌റ്റി, ആര്‍ടിജിഎസ്‌, ഐഎംപിഎസ്‌, യുപിഐ, എന്‍എസിഎച്ച്‌ തുടങ്ങിയവ)എടിഎം/കാര്‍ഡ്‌/പേമെന്റ്‌ ഇടപാടുകളുടെ റികണ്‍സിലിയേഷന്‍, എസ്‌ഒപികള്‍ തയ്യാറാക്കല്‍, പ്രോസസ്‌ റീഎഞ്ചിനിയറിങ്‌, ഓഡിറ്റ്‌, റിസ്‌ക്‌ തരണം ചെയ്യല്‍, തര്‍ക്കപരിഹാരം, ആര്‍ബിഐയും എന്‍പിസിഐയും പോലുള്ള റെഗുലേറ്ററി അധികൃതരുമായുള്ള ഏകോപനപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വൈദഗ്‌ധ്യമുണ്ടായിരിക്കണം.

ബാങ്കിങ്‌ പ്രവര്‍ത്തനങ്ങള്‍, വ്യവസ്ഥാപരിപാലനങ്ങള്‍, സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങി ബാങ്കിന്‌ ആവശ്യമായിവരുന്ന കാര്യങ്ങളില്‍ വിദഗ്‌ധോപദേശവും മാര്‍ഗനിര്‍ദേശവും നല്‍കലാണു കണ്‍സള്‍ട്ടന്റിന്റെ ജോലി. കാലാകാലങ്ങളില്‍ ചുമതലപ്പെടുത്തുന്ന പ്രത്യേകഅസൈന്‍മെന്റുകളും ഏറ്റെടുക്കണം. നിയോഗിക്കപ്പെടുന്ന പ്രവര്‍ത്തനത്തിന്റെ സ്വഭാവവും വ്യാപ്‌തിയും സങ്കീര്‍ണതയും അനുസരിച്ചായിരിക്കും പ്രതിഫലം. നിശ്ചിതപ്രതിമാസപ്രതിഫലം ആയിരിക്കില്ല. സംശുദ്ധമായ സേവനചരിത്രം ഉള്ളയാളായിരിക്കണം. വിജിലന്‍സ്‌/അച്ചടക്കനടപടികേസുകള്‍ നിലവിലുള്ളയാളോ മുമ്പ്‌ എതിര്‍വിധിക്കുവിധേയരായവരോ ആയിരിക്കരുത്‌. അര്‍ഹരായവരുടെ കാര്യത്തില്‍ യോഗ്യതാ,പ്രവൃത്തിപരിചയമാദണ്ഡങ്ങളില്‍ ഇളവു ലഭിച്ചേക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷയും വിശദമായ ബയോഡാറ്റയും രേഖകളുടെ കോപ്പികളും അയക്കണം. തപാലിലോ ഇ-മെയിലിലോ അയക്കാം. തപാലിലാണെങ്കില്‍ ദി ജനറല്‍ മാനേജര്‍ (എച്ച്‌ ആര്‍), ദി കേരള സ്റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ ലിമിറ്റഡ്‌ (കേരള ബാങ്ക്‌), കോ ബാങ്ക്‌ ടവേഴ്‌സ്‌, ഹെഡ്‌ ഓഫീസ്‌, പാളയം, തിരുവനന്തപുരം- 695033 എന്ന വിലാസത്തിലാണ്‌ അയക്കേണ്ടത്‌. ഇ-മെയിലിലാണെങ്കില്‍ [email protected][email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്കാണ്‌ അയക്കേണ്ടത്‌. കൂടുതല്‍ വിവരങ്ങള്‍ https://kerala.bank.inhttps://kerala.bank.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 1071 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!