അംഗസമാശ്വാസ നിധി :കോഴിക്കോട് ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച

Deepthi Vipin lal

സഹകരണ അംഗസമാശ്വാസ നിധിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനവും ധനസഹായ വിതരണവും മാര്‍ച്ച് നാലിനു വെള്ളിയാഴ്ച രാവിലെ പത്തരയ്ക്കു ചേവായൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.

 

അംഗസമാശ്വാസ നിധിയുടെ രണ്ടാം ഗഡുവിലേക്കു ജില്ലയില്‍ നിന്ന് അപേക്ഷിച്ച 360 പേര്‍ക്കു 75,75,000 രൂപയാണു ധനസഹായം അനുവദിച്ചിരിക്കുന്നത്. ഈ തുകയുടെ ജില്ലാതല വിതരണോദ്ഘാടനം തോട്ടത്തില്‍ രീവന്ദ്രന്‍ എം.എല്‍.എ.യാണു നിര്‍വഹിക്കുക. കോഴിക്കോട് ജോ. രജിസ്ട്രാര്‍ ( ജനറല്‍ ) ജയരാജന്‍. ടി. ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജോ. ഡയരക്ടര്‍ ( ഓഡിറ്റ് ) സത്യപാലന്‍, കേരള ബാങ്ക് റീജ്യണല്‍ മാനേജര്‍ അബ്ദുള്‍ മുജീബ്, PACS അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ജി.സി. പ്രശാന്ത്കുമാര്‍ എന്നിവര്‍ ആശംസ നേരും. അസി. രജിസ്ട്രാര്‍ ( പ്ലാനിങ് ) എ.കെ. അഗസ്തി സ്വാഗതവും അസി. രജിസ്ട്രാര്‍ ( ജനറല്‍ ) എന്‍.എം. ഷീജ നന്ദിയും പറയും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!