മൂന്നാംവഴി 49 -ാം ലക്കം

Deepthi Vipin lal

പ്രമുഖ സഹകാരി സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിക്കുന്ന സഹകരണ മാസികയായ മൂന്നാംവഴിയുടെ 49 -ാം ലക്കം ( നവംബര്‍ ലക്കം ) വിപണിയില്‍. അങ്ങനെ, പ്രസിദ്ധീകരണത്തിന്റെ അഞ്ചാം വര്‍ഷത്തിലേക്കു കടന്നിരിക്കുന്നു ഞങ്ങള്‍.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ് എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്ന സഹകരണ ജീവനക്കാരെ ഒടുക്കം സര്‍ക്കാര്‍ പുറത്തു നിര്‍ത്തി. ഇതിലെ അനീതിയെക്കുറിച്ചാണു കിരണ്‍ വാസുവിന്റെ കവര്‍ സ്റ്റോറി ( സഹകരണ ജീവനക്കാര്‍ രണ്ടാം തരക്കാരോ ? ). സഹകരണ വിദ്യാഭ്യാസവും പരിശീലനവും കാലോചിതമാവണം ( ശശികുമാര്‍ എം.വി ), സഹകരണം ഒരു സംസ്ഥാന വിഷയം തന്നെയോ ? ( ബി.പി. പിള്ള ), കാര്‍ഷിക വിപ്ലവം സഹകരണ സംഘങ്ങളിലൂടെ, കേരള സഹകരണ പ്രസ്ഥാനം : തുടക്കവും വളര്‍ച്ചയും ( ജി. മുരളീധരന്‍ പിള്ള ), വിദ്യാര്‍ഥികള്‍ക്കു രാപാര്‍ക്കാന്‍ സഹകരണ ഭവനങ്ങള്‍ ( വി.എന്‍. പ്രസന്നന്‍ ) എന്നീ ലേഖനങ്ങളും മതമൈത്രിയുടെ നാടിന് അഭിമാനമായി മുളിയാര്‍ സംഘം ( യു.പി. അബ്ദുള്‍ മജീദ് ) , ഉയര്‍ച്ച സ്വപ്‌നം കാണുന്ന പന്തലായനി നെയ്ത്തു സംഘം , ചരിത്രത്തിലും ഒന്നാമത് എടവനക്കാട് ബാങ്ക് ( വി.എന്‍. പ്രസന്നന്‍ ) , കെനിയ : വിജയവഴിയില്‍ കുറൂര്‍ വനിതാ സംഘം ( ദീപ്തി വിപിന്‍ ലാല്‍ ), എടയൂര്‍ മുളകിനു മികവിന്റെ മധുരം ( അനില്‍ വള്ളിക്കാട് ), കലയുടെ കളിത്തൊട്ടിലിനു സഹകരണ കലയുടെ ആലോലം ( അനില്‍ വള്ളിക്കാട് ) എന്നീ ഫീച്ചറുകളും ഈ ലക്കത്തില്‍ വായിക്കാം. കൂടാതെ അര്‍ഥവിചാരം ( കിരണ്‍ വാസു ), കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്റ്‌സ് കോര്‍ണര്‍ ( ടി.ടി. ഹരികുമാര്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നീ സ്ഥിരം പംക്തികളും.

100 പേജ്. ആര്‍ട്ട് പേപ്പറില്‍ അച്ചടി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!