ഒക്കല്‍ ബാങ്കിന്റെ അഗ്രോഫുഡ്‌സില്‍ ഒഴിവുകള്‍
എറണാകുളംജില്ലയിലെ ഒക്കല്‍ സര്‍വീസ് സഹകരണബാങ്കിന്റെ (നമ്പര്‍ 2181) സ്ഥാപനമായ ഒക്കല്‍ അഗ്രോഫുഡ്‌സില്‍ പ്രൊഡക്ഷന്‍ മാനേജര്‍ -കം-ക്യുസി, മെഷീന്‍ ഓപ്പറേറ്റര്‍മാര്‍, പ്ലാന്റ് അറ്റന്റര്‍മാര്‍, അക്കൗണ്ടന്റ് എന്നീ ഒഴിവുകള്‍ ഉണ്ട്.
ഫുഡ് ടെക്‌നോളജിയില്‍ ബിരുദമോ തത്തുല്യമായ ഏതെങ്കിലും ശാസ്ത്രവിഷയത്തിലുള്ള ബിരുദമോ ആണ് മാനേജര്‍-കം-ക്യുസി തസ്തികക്കു വേണ്ടത്. മെഷീന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഐ.ടി.ഐ.യോ (ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/വെല്‍ഡര്‍/ഫിറ്റര്‍) തത്തുല്യമോ വേണം. പ്ലാന്റ് അറ്റന്റര്‍മാരാകാന്‍ എസ്.എസ്.എല്‍.സി.യോ തത്തുല്യമോ ആണു വേണ്ടത്. അക്കൗണ്ടന്റിനു വേണ്ട യോഗ്യത ബി.കോം ആണ്.
ബാങ്കിന്റെ പ്രവര്‍ത്തനപരിധിയില്‍ ഉള്ളവര്‍ക്കും പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷകള്‍ ഡിസംബര്‍ ഒമ്പതു തിങ്കളാഴ്ച വൈകിട്ട് അഞ്ചിനകം ബാങ്കിന്റെ ഹെഡ്ഓഫീസില്‍ നല്‍കണം. കരാര്‍അടിസ്ഥാനത്തില്‍ താത്കാലികമായിരിക്കും നിയമനം. അപേക്ഷയോടൊപ്പം സി.വി.യും സമര്‍പ്പിക്കണം. ഫോണ്‍: 9446567900, 9544845372. ഇ-മെയില്‍ വിലാസം: [email protected]