വെളിയത്തുനാട് ബാങ്ക് തയ്യല്‍മെഷീനുകള്‍ നല്‍കി

moonamvazhi

എറണാകുളംജില്ലയിലെ വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് 250 തയ്യല്‍മെഷീനുകള്‍ വിതരണം ചെയ്തു. ബദരീനാഥു ആയുര്‍വേദ ഹോസ്പിറ്റല്‍ സി.എം.ഒ. ഡോ. രചന ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് അധ്യക്ഷത വഹിച്ചു. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ജില്ലാസെക്രട്ടറി പ്രസാദ് എ.വി. പദ്ധതി വിശദീകരിച്ചു. ബാങ്ക് വികസനസമിതി ചെയര്‍മാന്‍ എം.കെ. സദാശിവന്‍, റീന പ്രകാശ്, സ്മിതാസുരേഷ്, അജിതാരാധാകൃഷ്ണന്‍, എ.കെ. സന്തോഷ്, ആര്‍. സുനില്‍കുമാര്‍, വി.എം.ചന്ദ്രന്‍, പി.പി. രമേശന്‍, ബാങ്ക് സെക്രട്ടറി-ഇന്‍-ചാര്‍ജ് പി.ജി. സുജാത എന്നിവര്‍ സംസാരിച്ചു.

ബാങ്ക,് നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷനുമായും ബില്‍ഡ് ഇന്ത്യ ഗ്രേറ്റര്‍ ഫൗണ്ടേഷനുമായും സഹകരിച്ച്  50 ശതമാനം സബ്‌സിഡിയോടെയാണു മെഷീനുകള്‍ നല്‍കിയത്. രണ്ടാംഘട്ടമായി വീണ്ടുമുള്ള തയ്യല്‍മെഷീനുകളുടെ വിതരണത്തിന്റെയും മൂന്നാംഘട്ടമായ ലാപ്‌ടോപ് വിതരണത്തിന്റെയും ബുക്കിങ്ങും നടന്നു.

Leave a Reply

Your email address will not be published.