ഐ.സി.എ. -എ.പി.ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ അനുമതി
അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക് മേഖലാസമിതിക്ക് (ഐ.സി.എ.- എ.പി) ക്ക് പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനും പ്രവര്‍ത്തനം തുടരാനും അനുമതിയായി. ഐ.സി.എ. എ.പി.യുടെ ഡല്‍ഹി ഓഫീസിനാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. ഇതോടെ ഐ.സി.എ. -എ.പി.യുടെ വിദേശസംഭാവനാലൈസന്സ് റദ്ദാക്കിയ നടപടിമൂലമുള്ള പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ സംഘടനക്കു കഴിയും. ഐ.സി.എ എ.പി.യുടെ വിദേശസംഭാവനനിയന്ത്രണ (എഫ്.സി.ആര്.എ) നിയമപ്രകാരമുള്ള ലൈസന്‍സ് കേന്ദ്രആഭ്യന്തരമന്ത്രാലയം പുതുക്കാതിരുന്നതു വിവാദമായിരുന്നു. നവംബറില്‍ ഡല്‍ഹി അന്താരാഷ്ട്രസഹകരണസഖ്യത്തിന്റെ ലോകസമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനിരിക്കെയുണ്ടായ നടപടി പല വ്യഖ്യാനങ്ങള്‍ക്കും ഇട നല്‍കിയിരുന്നു.
ഐ.സി.എ എ.പി. പ്രസിഡന്റും സമാജ് വാദ് പാര്‍ട്ടി നേതാവുമായ ഡോ. ചന്ദ്രപാല്‍സിങ് യാദവും ഐ.സി.എ.-എപി മേഖലാഡയറക്ടര്‍ ബാലുഅയ്യരും ലൈസന്‍സ് പുന:സ്ഥാപിച്ചുകിട്ടുന്നതിനായി കേന്ദ്ര സഹകരണന്ത്രാലയത്തില് സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. എന്തായാലും കേന്ദ്രസഹകരണമന്ത്രാലയം ഇക്കാര്യത്തില്‍ ഐ.സി.എ.-എ.പി.ക്കു സഹായകമായ സമീപനം കൈക്കൊണ്ടു. അതെത്തുടര്ന്നാണു ബാങ്ക് അക്കൗണ്ട് തുടങ്ങാനും പ്രവര്‍ത്തനം തുടരാനും അനുമതിയായത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെയും മേധാവിയായ അമിത്ഷായോട് ഇക്കാര്യത്തില്‍ കടപ്പാടുണ്ടെന്നു ചന്ദ്രപാല്‍സിങ് യാദവ് വ്യക്തമാക്കി.
ഐ.സി.എ. -എപി ബെല്‍ജിയത്തിലെ ബ്രസ്സല്‍സ് ആസ്ഥാനമായുള്ള അന്താരാഷ്ട്രസഹകരണസഖ്യത്തിന്റെ ശാഖയായതിനാല്‍ വിദേശസ്ഥാപനമായാണ് എഫ്.സി.ആര്.എ. നിയമപ്രകാരം കണക്കാക്കുന്നത്. ആര്.ബി.ഐ.യുടെ കത്തുപ്രകാരമാണു 2015ല്‍ ഐ.സി.എ. എ.പി.ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ എതിര്പ്പില്ലായ്മാപത്രം ലഭിച്ചത്. എഫ്.സി.ആര്.എ.ഇതരബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനും പ്രവര്‍ത്തിപ്പിക്കാനുമാണ് ഇതുപ്രകാരം അനുമതിയുള്ളത്. എന്നാല്‍, വിദേശസംഭാവന സ്വീകരിക്കാനും ഉപയോഗിക്കാനും എഫ്.സി.ആര്.എ നിയമപ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ കഴിയൂ. ഐ.സി.എ.യുടെ ആഗോളസമ്മേളനവും പൊതുസഭായോഗവും അതിന്റെ ചരിതത്തിലാദ്യമായി ഇന്ത്യയില്‍ ചേരുന്നതിനുള്ള അവസാനഘട്ടഒരുക്കങ്ങള്‍ നടന്നുവരികയാണ്. ഈ അനുമതിയില്ലാതെ ഐ.സി.എ.-എപിയുടെ ഓഫീസ് പ്രവര്‍ത്തനത്തില്‍ കാര്യമായ പ്രതിസന്ധി നേരിടുമായിരുന്നു. ഭാരത് മണ്ഡപത്തിലാണ് ആഗോളസമ്മേളനം നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊണ്ടുതന്നെ ഉദ്ഘാടനം ചെയ്യിക്കാനാണു ശ്രമം. കേന്ദ്ര സഹകരണമന്ത്രികൂടിയായ അമിത് ഷാ പങ്കെടുക്കും. 100 രാജ്യങ്ങളില്‍നിന്നായി 1500 പ്രതിനിധികള്‍ സംബന്ധിക്കും. നിരവധി സര്ക്കാരിതരസന്നദ്ധസംഘടനകള്ക്